Headlines

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും

 

കോഴിക്കോട് മാവൂരിന് സമീപം പൂവാട്ടുപറമ്പില്‍ 25 വര്‍ഷമായി പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ കഴിയുന്ന കുടുംബത്തിന് വീട് ഒരുക്കി മാവൂര്‍ പഞ്ചായത്ത്. കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷന്‍ മെമ്പര്‍ ഉമ്മര്‍. കുടുംബത്തിന്റെ ദുരിത ജീവിതം സംബന്ധിച്ച വാര്‍ത്ത ഇന്നലെ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. (family living in under small plastic sheet shifted to new house)

 

 

ട്വന്റിഫോര്‍ വര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയത്തില്‍ കോഴിക്കോട് കുന്ദമംഗലം എംഎല്‍എ എം എ റസാഖും ജില്ലാ കളക്ടറും ഇടപെട്ടത്. കുടുംബത്തെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കുമെന്ന് ഇന്നലലെ എം എല്‍ എ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ മാവൂര്‍ കരിമ്പനകുഴിയിലെ വീട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷന്‍ മെമ്പര്‍ ഉമ്മര്‍ പറഞ്ഞു.എംഎല്‍എയുടെ ഉറപ്പു കിട്ടിയതോടെ ആശ്വാസത്തിലാണ് കുടുംബം.അതേസമയം ഇവരുടെ റേഷന്‍ കാര്‍ഡ്, ആധാര്‍ക്കാര്‍ഡ് ഉള്‍പ്പടെ തയ്യാറാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉള്ള നീക്കത്തില്‍ ആണ് അധികൃതര്‍.