Headlines

ട്രംപിൻ്റെ പദ്ധതി അംഗീകരിക്കില്ല, ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

  ടെൽ അവീവ്: ഗാസയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സായുധ സംഘടനയായ ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഹമാസ് അംഗീകരിച്ച 15 ഇന പദ്ധതി ഇസ്രയേൽ തള്ളുന്നതായി ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

Read More

ആക്രമണത്തില്‍ നഷ്ടപ്പെട്ട വിരല്‍ എഐ തിരിച്ചു നല്‍കി; വ്യാജ പ്രചരണത്തില്‍ നിയമനടപടി തുടങ്ങിയെന്ന് പി ജയരാജന്‍

  കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി സിപിഐഎം നേതാവ് പി ജയരാജന്‍. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ പി ജയരാജന്‍ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന എഐ നിര്‍മിത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നത്. എന്നാല്‍ ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഇടതു കയ്യിലെ പെരുവിരല്‍ എഐ ഉപയോഗിച്ച് ചിത്രം നിര്‍മിച്ചപ്പോള്‍ തിരികെ വന്ന, വ്യാജപ്രചാരകര്‍ക്ക് സംഭവിച്ച അബദ്ധത്തേയും പി ജയരാജന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.  …

Read More

‘പണയുദ്ധം’ പ്രഖ്യാപിച്ച് ട്രംപ്; പിന്നാലെ ഇറാനിൽ മുജ്തബയുടെ വൻ ‘അഴിച്ചുപണി’, ഒമാനുമായി തന്നെ ഡീൽ, എണ്ണയും സ്വർണവും മേലോട്ട്, ഓഹരിക്ക് ചങ്കിടിപ്പ്

  അമേരിക്കയുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കുമില്ലെന്നും ഹോർമുസിൽ ഡീൽ ഒമാനുമായി നേരിട്ടാണെന്നും ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, നിലപാടിൽ വൻ മാറ്റവുമായി ഡോണൾഡ് ട്രംപ്. ഇറാനെ സൈനികമായി ആക്രമിക്കുന്നതിന് പകരം ഇനി സാമ്പത്തികയുദ്ധം മുറുക്കാനാണ് ശ്രമിക്കുകയെന്ന് ട്രംപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.   ‘‘ഇറാനുമായുള്ള ചർച്ച ഞങ്ങൾ ഭാഗികമാക്കി. ഇറാൻ സാമ്പത്തികമായി തകർന്നു. സൈന്യത്തിന് കൊടുക്കാനുള്ള കാശ് പോലും അവരുടെ കൈയിലില്ല. വിലക്കയറ്റം കത്തിക്കയറിയിട്ടുണ്ട്’’ – ട്രംപ് പറഞ്ഞു. ഇറാന്റെ കറൻസിയായ റിയാൽ വെറും പാഴ്ക്കടലാസായി…

Read More

എവിടെ പുതിയ കെപിസിസി പ്രസിഡന്റ്?; നിയമനം നീളുന്നത് സർക്കാർ– പാർട്ടി സമവാക്യത്തെ ബാധിക്കുന്നു

  തിരുവനന്തപുരം ∙ വി.ഡി.സതീശൻ സർക്കാർ വന്നിട്ട് 80 ദിവസം പിന്നിട്ടിട്ടും പുതിയ കെപിസിസി പ്രസിഡന്റ് സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടു തന്നെയില്ല. പാർട്ടിയും സർക്കാരും തമ്മിൽ വേണ്ട ഏകോപനത്തെയും പരസ്പര പിന്തുണയെയും ഇതു കാര്യമായി ബാധിക്കുന്നുവെന്ന വിമർശനം കോൺഗ്രസിൽ ശക്തമായി.   സർക്കാരുമായി ബന്ധപ്പെട്ട നയപരവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ പാർട്ടിതലത്തിൽ ആലോചിക്കുന്നതും അങ്ങനെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുന്നതുമാണു കേരളത്തിലെ രീതി. കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായതിനെ തുടർന്ന് പുതിയ…

Read More

കേരള പൊലീസിന്റെ ‘കഴിവിനെ’ വെല്ലുവിളിച്ചു; ആത്മാഭിമാനം രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിനിരന്നത് സേനയൊന്നാകെ

  തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് സേനയുടെ ‘കഴിവിനെ’ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞപ്പോൾ ആത്മാഭിമാനം രക്ഷിക്കാനുള്ള തിരച്ചിൽ ദൗത്യത്തിൽ അണിനിരന്നത് കേരള പൊലീസ് സേനയൊന്നാകെ. പ്രത്യേക അന്വേഷണ സംഘമില്ലാതിരുന്ന ദൗത്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊലീസുകാർ കളത്തിലിറങ്ങി.സൈബർ, ഇന്റലിജൻസ് വിഭാഗങ്ങളിൽനിന്നു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ജില്ലാ അതിർത്തികൾ കടന്ന് മുന്നേറിയപ്പോൾ എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ച കൺട്രോൾ റൂം 38 ഉന്നത…

Read More

മണ്ണിൽ വിളഞ്ഞ പാഠം; സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം കെ.എ.ആദിത്യന്

  ചേർത്തല ∙ മണ്ണിനെ വിശ്വസിച്ചും കൃഷിയെ സ്നേഹിച്ചും ആറാം ക്ലാസ് വിദ്യാർഥി ആദിത്യൻ നേടിയത് സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം (25000). ചേർത്തല തെക്ക് പഞ്ചായത്ത് 16–ാം വാർഡിൽ കറുകയിൽ അജയന്റെയും സജിതയുടെയും ഏക മകനായ കെ.എ.ആദിത്യനാണ് കൃഷിയിലൂടെ ഇത്തവണ സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം നേടിയത്. ചേർത്തല തെക്ക് അരീപ്പറമ്പ് എച്ച്എസ്എസ് സ്കൂൾ വിദ്യാർഥിയാണ്.   ചെറുപ്പം മുതൽ തന്നെ മാതാപിതാക്കളുടെ കൂടെ കൃഷിയിൽ സഹായിയായി, പിന്നീട് തനിയെ കൃഷി ചെയ്തു തുടങ്ങി. രാവിലെയും…

Read More

ദുരിതമൊഴിയുന്നു…; മഴ കുറഞ്ഞു; നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി

  ചെങ്ങന്നൂർ ∙ വെള്ളപ്പൊക്കഭീഷണി ഒഴിഞ്ഞതോടെ താലൂക്കിൽ പകുതിയോളം ക്യാംപുകൾ പിരിച്ചുവിട്ടു. 21 ക്യാംപുകളിലായി 2452 പേർ മാത്രമാണ് ഇപ്പോൾ കഴിയുന്നത്. തിരുവൻവണ്ടൂരിലെയും പാണ്ടനാട്ടിലെയും ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഒന്നൊഴികെ മറ്റു ക്യാംപുകൾ പിരിച്ചുവിട്ടു. ഇരമല്ലിക്കര, നന്നാട് ഭാഗങ്ങളിലെ താമസക്കാരാണ് ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജിലെ ക്യാംപിൽ കഴിയുന്നത്. മറ്റു പ്രദേശങ്ങളിൽ വീടുകളുടെ ശുചീകരണം പൂർത്തിയാക്കിയവർ ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങി. പ്രവർത്തനം അവസാനിപ്പിച്ച ചില ക്യാംപുകൾ താമസക്കാരും മറ്റു ചിലവ സന്നദ്ധപ്രവർത്തകരും…

Read More