Headlines

ബാങ്കേഴ്സ് ബുക്ക്സ് എവിടൻസ് ബിൽ രാജ്യസഭ പാസ്സാക്കി

 

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബിൽ രാജ്യസഭ പാസ്സാക്കി. ധനമന്ത്രി നിർമല സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്. വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ബില്ലാണിതെന്നും കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ആയിരിക്കും മുന്നോട്ടുവെക്കാൻ ഉണ്ടാവുക. ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ഇറങ്ങിപ്പോയത് ദുഃഖകരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

 

 

യുപിഐ നിരക്ക് സാധാരണക്കാരെ ബാധിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. വൻകിട വ്യവസായികളെ മാത്രമാണ് ഇത് ബാധിക്കുക എന്നാണ് സർക്കാർ പറയുന്നത് എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ല. സർക്കാർ അത് വിശദീകരിക്കണം.വ്യവസായികൾക്ക് ഉണ്ടാകുന്ന ഭാരം താഴെത്തട്ടിലേക്ക് വരില്ലേ ? എന്നും എം പി ചോദിച്ചു.

 

അതിനിടെ ദ ട്രൈബ്യൂണൽ പരിഷ്കരണ ബിൽ ലോക്സഭയും പാസ്സാക്കി. വർഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധം അയവില്ലാതെ തുടർന്നതോടെയാണ് കേന്ദ്രസർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. പൊലീസ് നടപടിയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് കിരൺ റിജിജു. എന്നാൽ പ്രതിപക്ഷ ബഹളം വയ്ക്കരുത് എന്നാണ് ആവശ്യം. അമിത്ഷാ മറുപടി വരെ പ്രതിഷേധം തുടരുമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെ ലോക്സഭയും രാജ്യസഭയും ബഹളത്തിൽ മുങ്ങി