പത്തനംതിട്ട അടൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോദസ്ഥർക്ക് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. എംവിഡി ഉദ്യോഗസ്ഥരിടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. അതേസമയം, ഇവരെ സ്ഥലംമാറ്റിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്‌ഥൻ വാഹന ഉടമയെ അവഹേളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിലെ ലൈറ്റിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 5000 രൂപ പിഴ ഈടാക്കിയത്. തുടർന്ന് അടൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു. ബി, ഷമീർ.എം എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധവുമായി MVD ജീവനക്കാർ രംഗത്തുവന്നു. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരുടെയും സസ്പെൻഷൻ പിൻവലിച്ചത്.
എന്നാൽ ഇവരെ സ്ഥലം മാറ്റിക്കൊണ്ടാണ് സർവീസിൽ തിരിച്ചെടുത്തത്. ലൈജുവിനെ കഴക്കൂട്ടത്തും, ഷമീറിനെ മാവേലിക്കരയിലുമാണ് നിയമിച്ചിരിക്കുന്നത്. അതേസമയം MVD ഉദ്യോസ്ഥൻ ഓഫ്റോഡ് ജീപ്പിലുള്ളവരെ അവഹേളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.ഉദ്യോഗസ്ഥരെ തള്ളി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ രംഗത്തുവന്നിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ പ്രതിഷേധം അച്ചടക്കലംഘനമാണെന്ന് ഗതാഗത കമ്മീഷണർ നാഗരാജു ചകിലം ഐപിഎസ് വ്യക്തമാക്കി.







