Headlines

‘കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം’; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ എട്ട് മണിക്കൂര്‍ മാത്രം ജോലി എന്ന നിബന്ധനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ സിനിമാലോകത്ത് കെട്ടടങ്ങിയിട്ടില്ല. സന്ദീപ് റെഡ്ഡി വാംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കല്‍ക്കി 2’ എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധനയുടെ പേരിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാമണി ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. “ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ടതായ…

Read More

തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട്; സ്വർണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല

ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. ഹൈക്കോടതി നിർദേശപ്രകാരം 2019-ൽ നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട്. ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിന്റെ രജിസ്റ്ററിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങൾ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. സ്ട്രോങ്ങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ച ശേഷവും വിവരങ്ങൾ കൈമാറിയില്ല. ഉദ്യോഗസ്ഥന്റെ പെൻഷൻ തടഞ്ഞു വെക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഡി സുധീഷ് കുമാർ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നപ്പോഴാണ് പരിശോധനകൾ നടന്നത്. എക്സിക്യൂട്ടീവ് ഓഫീസർ രേഖകൾ ഓഡിറ്റ് സംഘത്തിന് കൈമാറിയിരുന്നു….

Read More

9 വയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം; KGMOA പ്രഖ്യാപിച്ച ഒ.പി ബഹിഷ്കരണം മാറ്റി

ചികിത്സാ പിഴവ് ആരോപണത്തിൽ പാലക്കാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടേഴ്സിനെ സസ്പെൻഡ് ചെയ്തതിനെതിരെ കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ച ഒപി ബഹിഷ്കരണം മാറ്റി. വിഷയം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിലായിരുന്നു ഡോക്ടേഴ്സിനെതിരെ ആരോപണം. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച…

Read More

സ്വർണം പോയ വഴിയേ എസ്‌ഐടി സംഘം; അന്വേഷണം ഹൈദരാബാദിലേക്കും

ശബരിമല സ്വർണക്കൊള്ളയിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് എസ്.ഐ.ടി. ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് പ്രത്യക അന്വേഷണ സംഘത്തിന്റെ സംശയം. സ്വർണ്ണപ്പാളികൾ ഹൈദരാബാദിൽ വെച്ച് തട്ടിയെടുത്തെന്നാണ് സംശയം. നാലര കിലോ സ്വർണ്ണം കുറവ് വന്നത് ഹൈദരാബാദിൽ വെച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണ്ണപ്പാളി മറിച്ചു വിറ്റത് നാഗേഷിന്റെ സഹായത്തോടെയാണെന്നാണ് കണ്ടെത്തൽ. നാഗേഷ് ഉണികൃഷ്ണൻ പോറ്റിക്കൊപ്പം തിരുവനന്തപുരത്തു എത്തിയിരുന്നതായാണ് സൂചന. എസ്.ഐ.ടി. തലവൻ എ.ഡി.ജി.പി. എച്ച് വെങ്കിടേഷ് നാളെ സന്നിധാനത്തെത്തും.പ്രത്യേക സംഘം പത്തനംതിട്ടയിൽ യോഗം…

Read More

കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകി.തങ്ങളുടെ പേരിൽ ഹർജി നൽകിയത് മറ്റൊരോ ആണെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഡിഎംകെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നിൽ ടിവിക- ബിജെപി – എഐഎഡിഎംകെ കൂട്ടുകെട്ടെന്നായിരുന്നു ഡിഎംകെയുടെ വിമർശനം. സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തന്റെ ആദ്യ സംസ്ഥാനവ്യാപക…

Read More

വാല്‍പ്പാറയില്‍ കാട്ടാനക്കലിയില്‍ മുത്തശ്ശിയും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു; ആനയുടെ ആക്രമണം വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറി

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിന് സമീപത്തുള്ള വീട് തകര്‍ത്തായിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. മൂന്ന് വീടുകള്‍ മാത്രമാണ് പ്രദേശത്ത് ആകെയുള്ളത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആനയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. അസല എന്ന സ്ത്രീയേയും കൈയിലിരുന്ന മൂന്ന് വയസുകാരി ഹേമാദ്രിയേയും ആന ആക്രമിച്ചു. ആന തട്ടിയപ്പോള്‍ താഴെ വീണ കുഞ്ഞിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ അസലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും…

Read More

‘തന്റെ വാക്കുകൾ മനപ്പൂർവം വളച്ചൊടിച്ചു’; കൂട്ടബലാത്സംഗകേസിലെ വിവാദ പരാമർശത്തിൽ മമത

ബംഗാൾ ദുർഗപൂരിലെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകകൾ മനപ്പൂർവം വളച്ചൊടിച്ചതെന്ന് മമതാ ബാനർജി പറഞ്ഞു. താൻ പറഞ്ഞത് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റുകയായിരുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. അതിനിടെ മുഖ്യമന്ത്രി മമതാ ബാനജിക്കെതിരെ സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. പശ്ചിമ ബംഗാളിൽ താലിബാൻ ഭരണമാണോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചോദിച്ചു.സ്ത്രീകൾക്ക് രാത്രിയിൽ സ്വതന്ത്രമായി നടക്കാനും ജോലിക്ക് പോകാനും പാടില്ലേ?, പശ്ചിമ ബംഗാൾ പോലീസ് അന്വേഷണത്തെ…

Read More

സ്വര്‍ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ പരിശോധനയ്‌ക്കെത്താത്തത് വീഴ്ച; ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്യും. ക്ഷേത്രത്തിലെ ദ്വാരപാലകശില്‍പ്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്‌ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപ്പാളികള്‍ തിരികെയെത്തിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പുവച്ചിരുന്നില്ല. തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയിരിക്കാം എന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്യുകയായിരുന്നു….

Read More

ശബരിമല വിവാദത്തിൽ വിശദീകരണയോഗം നടത്താൻ എൽഡിഎഫ്; മന്ത്രി വി എൻ വാസവൻ പങ്കെടുക്കും

ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. പ്രാഥമികമായി രേഖകൾ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ…

Read More

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍; ജീവിച്ചിരിക്കുന്ന 20 പേരെ കൈമാറും; ട്രംപ് ഇന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് കൈമാറും. ഇസ്രയേല്‍ പാര്‍മെന്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യും.ഹമാസ് ബന്ദികളെ മോചിപ്പിച്ച ശേഷം ഇസ്രയേല്‍ തടവില്‍ പാര്‍പ്പിക്കുന്ന പലസ്തീനികളേയും മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ബന്ദികളാക്കിയവരില്‍ ജീവിച്ചിരിക്കുന്ന 20 പേരെയാണ് ഹമാസ് വിട്ടുനല്‍കുന്നത്. രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. പിയാനിസ്റ്റ് അലണ്‍ ഓഹല്‍, സഹോദരങ്ങളായ ഏരിയല്‍, ഡേവിഡ് ക്യുനിയോ, ടെക്കി അവിനാതന്‍, ബാര്‍ കൂപേര്‍ഷ്ടെയ്ന്‍, എല്‍കാനാ ബോഹോബോട്ട്, എയ്തന്‍ ഹോണ്‍,…

Read More