‘സ്മാർട്ട് വാച്ചുകൾ മുതൽ സുരക്ഷാ ക്യാമറകൾ വരെ ചൈനീസ് ഉപകരണങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് FCC ‘; വിലക്കേർപ്പെടുത്തി അമേരിക്ക
സുരക്ഷാ ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി ചൈനയിൽ നിർമ്മിച്ച ദശലക്ഷക്കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ ഉപകരണങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാൻ ബെയ്ജിങ് ഉപയോഗിച്ചേക്കാമെന്നുമാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്‌സിസി) നൽകുന്ന മുന്നറിയിപ്പ്. വാവെയ് (Huawei), ഹാങ്‌സൗ ഹൈക്ക്‌വിഷൻ (Hangzhou Hikvision), സെഡ്ടിഇ (ZTE), ഡാഹുവ ടെക്‌നോളജി (Dahua Technology) തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് ഭീമന്മാരുടെ ഉൽപ്പന്നങ്ങൾക്കാണ് വിലക്ക്. ഈ ഉപകരണങ്ങൾ അമേരിക്കൻ…
