Headlines

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം എന്ന് ഒഡീഷ്യ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി. ബംഗാളിലെ ദുര്‍ഗാപൂരില്‍ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അതിക്രമം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയ 23കാരിയാണ് ബലാത്സംഗത്തിനിരയായത്. സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കണമെന്ന് മമതാ ബാനര്‍ജി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി എക്‌സ് പോസ്റ്റില്‍ കുറിച്ചു. സംഭവത്തില്‍…

Read More

പോറ്റിയുടെ പല വഴിപാടുകളുടേയും സ്‌പോണ്‍സര്‍മാര്‍ മറ്റ് ചിലര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരവരുമാനമില്ലാത്തയാള്‍; ഇടനിലക്കാരനായി നിന്ന് അന്യായ ലാഭമുണ്ടാക്കിയെന്ന് സൂചന

ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വഴിവിട്ട ഇടപാടുകള്‍ എണ്ണിപ്പറഞ്ഞ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്ഥിരവരുമാനമില്ലാത്ത ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നടത്തിയ പല വഴിപാടുകളുടേയും അറ്റകുറ്റപ്പണികളുടേയും സ്‌പോണ്‍സര്‍മാര്‍ മറ്റ് ചില വ്യക്തികളാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്തിയ വഴിപാടുകള്‍ 22-ാം പേജില്‍ കൃത്യമായി പറയുന്നുണ്ട്. ശബരിമലയിലെ കേടായ വാതില്‍ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശി നല്‍കിയത് ബിസിനസ്‌കാരനും ബെല്ലാരി സ്വദേശിയുമായ ഗോവര്‍ധന്‍ എന്നയാളെന്ന് റിപ്പോര്‍ട്ടിലുണ്ട്. ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞ ചെമ്പുപാളികളില്‍…

Read More

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ പൊലീസ് കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. പ്രതിശ്രുത വരനും വീട്ടുകാര്‍ക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 14 വയസുള്ള പെണ്‍കുട്ടിയെ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. മുമ്പ് ശൈവ…

Read More

ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറിയുടെ പരിശോധന; സ്വർണകൊള്ളയിൽ അതിവേഗ അന്വേഷണം, സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ എസ്ഐടി ചെന്നൈയിൽ

ചെന്നൈ: ശബരിമല സ്വർണകൊള്ളയിൽ അതിവേഗ അന്വേഷണം. സ്വർണം ഉരുക്കിയെടുത്ത സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ചെന്നൈയിലെത്തി. എന്നാൽ ഞായറാഴ്ച ആയതിനാൽ ഇന്ന് അവധിയെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഓഫീസിന് ഇന്ന് അവധിയെന്ന് സ്മാർട്ട്‌ ക്രിയേഷൻസ് വൈസ് പ്രസിഡന്‍റ് ആർ മുരളി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽ നിന്ന് പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ…

Read More

പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്, പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍. അതേസമയം, ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ റൂറൽ എസ്പി അടക്കം മേലുദ്യോഗസ്ഥരെ കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോയെന്ന് പൊലീസ് അന്വേഷിക്കും. ഷാഫിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ല…

Read More

ശബരിമല സ്വര്‍ണക്കൊള്ള: 2019ല്‍ സ്വര്‍ണം പൂശാന്‍ പണം നല്‍കിയത് ഗോവര്‍ധന്‍ എന്നയാള്‍; അന്വേഷണം കൂടുതല്‍ സ്‌പോണ്‍സര്‍മാരിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം കൂടുതല്‍ സ്‌പോണ്‍സര്‍മാരിലേക്ക്. 2019ല്‍ വാതില്‍പ്പാളികളില്‍ സ്വര്‍ണം പൂശിയത് ഗോവര്‍ധനന്‍ എന്ന സ്‌പോണ്‍സര്‍ എന്ന് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2019 മാര്‍ച്ച് മാസത്തില്‍ ശബരിമലയിലെ വാതില്‍പ്പാളികളും കട്ടിളപ്പടിയും സ്വര്‍ണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വാതില്‍പ്പാളി കൊണ്ടുപോയത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം വാതില്‍പ്പാളികളില്‍ പൂശാനുള്ള സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗോവര്‍ധനന്‍ എന്നയാളാണ്. എന്നാല്‍ ഈ വ്യക്തിയെക്കുറിച്ച് അന്നത്തെ…

Read More

‘തെറ്റുകാരെന്ന് കോടതി പറഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങും;ഞാന്‍ ഇവിടെ നെഞ്ച് വിരിച്ചു നില്‍ക്കുകയല്ലേ’; എ പത്മകുമാര്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതില്‍ പ്രതികരണവുമായി എ പദ്മകുമാര്‍. തെറ്റുകാരാണെന്ന് കോടതി പറഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്ന് പത്മകുമാര്‍ പറഞ്ഞു. നിയമപരമായ ഉത്തരവാദിത്തം ബോര്‍ഡിനുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവാദിത്തം അവര്‍ക്കുമുണ്ട്. എനിക്ക് യാതൊരു ധൈര്യക്കുറവുമില്ല. അനധികൃതമായോ നിയമവിരുദ്ധമായോ ഒരു കാര്യം എന്റെ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല. ശബരിമല ക്ഷേത്രത്തിന് വിദുദ്ധമായി ഒരു കഴഞ്ച് പോലും തീരുമാനം എന്റോ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതി പറയട്ടെ. അവിടെ മറുപടി പറയും. എന്റെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് പൊതുപരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാൻ നീക്കം,ആദ്യഘട്ടത്തില്‍ പരിപാടികളുടെ പോസ്റ്ററുകളോ,പ്രചരണമോ നൽകില്ല

പാലക്കാർ്: രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കം സജീവമാക്കി ഷാഫി -രാഹുൽ വിഭാഗം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ നീക്കം. ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും. ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കും നേരത്തെ ഗ്രൂപ്പ്‌ യോഗത്തിൽ എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. പോസ്റ്ററുകളോ, പ്രചരണമോ നൽകാതെ ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. പരിപാടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ്…

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; 2019 ല്‍ കട്ടിള പാളി കൊണ്ടു പോയത് ബോര്‍ഡ് അറിഞ്ഞില്ലെന്ന വാദം നിലനില്‍ക്കില്ല; തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകര്‍പ്പ് പുറത്ത്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കുരുക്ക്. 2019 ല്‍ കട്ടിള പാളി കൊണ്ടു പോയത് ബോര്‍ഡ് അറിഞ്ഞില്ലെന്ന വാദം നിലനില്‍ക്കില്ല. സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ തീരുമാന പ്രകാരമെന്ന് തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകര്‍പ്പ് ലഭിച്ചു. 20013ലാണ് ദേവസ്വം ആക്റ്റ് ഭേദഗതി ചെയ്യുന്നത്. ദേവസ്വം ബോര്‍ഡിന്റെ യോഗങ്ങളില്‍ കണ്‍വീനര്‍ സ്ഥാനമാണ് സെക്രട്ടറിക്ക് ചെയര്‍മാന്‍ സ്ഥാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനാണ്. ഏതെങ്കിലും തരത്തിലൊരു ഉത്തരവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കണമെങ്കില്‍ അതില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങണം…

Read More

അട്ടക്കുളങ്ങര വനിത സെന്‍ട്രൽ ജയിൽ ഇനി പുരുഷ സ്പെഷ്യൽ ജയിൽ; വനിതാ തടവുകാരെ പൂജപ്പുര ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും

തിരുവനന്തപുരം: തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത സെൻട്രൽ ജയിൽ മാറ്റുന്നതിനുള്ള ഉത്തരവിറങ്ങി. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് വനിതാ തടവുകാരെ മാറ്റും. അട്ടക്കുളങ്ങര ജയിൽ പുരുഷ സ്പെഷ്യൽ ജയിലാക്കും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം, വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മറികടന്നാണ് ആഭ്യന്തര വകുപ്പ് തീരുമാനവുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിതല യോഗ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. നിലവിൽ അട്ടക്കുളങ്ങരയിലെ വനിത ജയിലിൽ 90നും 100നുമിടയിൽ തടവുകാരുണ്ട്. 2011 സെപ്റ്റംബര്‍ 29നാണ്…

Read More