Headlines

മകനെതിരായ ഇ ഡി നോട്ടീസ് ; ‘എം എ ബേബിയുടെ പ്രതികരണം വസ്തുതകൾ മനസിലാക്കാതെ’; മുഖ്യമന്ത്രി

മകൻ വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി നടത്തിയ പ്രതികരണം വസ്തുതകൾ മനസ്സിലാകാതെയുള്ളതാണെന്ന് മുഖ്യമന്ത്രി. അദ്ദേഹം വാർത്തകൾ കണ്ട് പ്രതികരിച്ചതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന് എതിരായ ഇ ഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്നായിരുന്നു ചെന്നൈയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ എം എ ബേബി പ്രതികരിച്ചിരുന്നത്. ഇ ഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്. ഇ ഡി ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് ആണെന്നും വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും…

Read More

ശബരിമല സ്വർണ മോഷണം: ‘ഒരു ആശങ്കയും വേണ്ട; അന്വേഷണം നടക്കട്ടെ, ‌എന്നിട്ടാകാം ബാക്കി നടപടികൾ’; മുഖ്യമന്ത്രി

ശബരിമല സ്വർണ മോഷണത്തിൽ‌ ദേവസ്വം ഭരണ സമിതിയുടെ വീഴ്ചയിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് ശേഷം നടപടികൾ. ഒരു ആശങ്കയും വേണ്ട. സർക്കാറല്ല വീഴ്ച വിലയിരുത്തേണ്ടത്. ആരാണ് വിലങ്ങ് അണിയാതെയും അണിഞ്ഞും ജയിലിലേക്ക് പോകുന്നത് എന്ന് നോക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷി സംവരണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ സ്കൂൾ മാനേജ്മെന്റിനും നൽകണമെന്നാണ് സർക്കാർ അഭിപ്രായം. ഇത് സുപ്രീംകോടതിയെ അറിയിക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. എയ്ഡഡ് സ്കൂൾ ദിന്നശേഷി…

Read More

എസ്എഫ്ഐഒ അന്വേഷണത്തിൽ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണ; ഡിസംബർ 3ന് പരി​ഗണിക്കും

തിരുവനന്തപുരം: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണ ടി. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് ഈ അപ്പീൽ. ഡിവിഷൻ ബെഞ്ചിനെയാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്. അപ്പീലിൽ നോട്ടീസ് അയച്ച് ഡിവിഷൻ ബെഞ്ച്. വീണയുടെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിന് പരിഗണിക്കും.

Read More

എടപ്പാളിൽ സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം, ഒരു മരണം, വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടപ്പാൾ കണ്ടനകത്ത് സ്കൂള്‍ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. വിദ്യാര്‍ത്ഥികളടക്കം ആറ് പേർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കണ്ടനകത്തെ ആനക്കര റോഡ് ജംഗ്ഷന് സമീപമാണ് വൈകിട്ട് നാല് മണിയോടെ അപകടമുണ്ടായത്. എടപ്പാളിലെ ദാറുല്‍ ഹിദായ സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്.

Read More

കേരള മോഡൽ ലോക ശ്രദ്ധ നേടി; സർക്കാരിന് ജനപക്ഷ നയങ്ങൾ, നാടിന്റെ പുരോഗതിക്ക് രൂപരേഖ ഉണ്ടാക്കും’; മുഖ്യമന്ത്രി

കേരള മോഡൽ ലോക ശ്രദ്ധ നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുമായി സംവദിച്ചാണ് എൽഡിഎഫ് സർക്കാർ നാടിന്റെ പുരോഗതി ഉറപ്പുവരുത്തുന്നത്. ജനപക്ഷ നയങ്ങളാണ് കേരളത്തെ ഉയർന്ന നിലവാരത്തിലുള്ള നാടായി കേരളത്തെ മാറ്റിയത്. സർക്കാരിന് ജനപക്ഷ നയങ്ങളാണുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ പുതിയ മാതൃക സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സിറ്റിസണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നവകേരള വികസന ക്ഷേമ പരിപാടി നടപ്പാക്കും. കേരളത്തിന്റെ പുരോ​ഗതിക്കും വികസനത്തിനും കരുത്തും ദിശാ ബോധവും സമ്മാനിക്കും. അഭിപ്രായങ്ങളും…

Read More

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐയും ബിജെപിയും; ഒടുവിൽ നടന്നെത്തി റോഡ് ഉദ്ഘടാനം ചെയ്‌ത്‌ എംഎൽഎ

പാലക്കാട് റോഡ് ഉദ്‌ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്‌ഐയും ബിജെപിയും. കാറിലെത്തിയ എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാലക്കാട് പിരായിരിയിലെ റോഡ് ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്‍റെ ഉദ്ഘാടനമാണ് നടന്നത്. എംഎൽഎയുടെ കാറിന് മുന്നിൽ ഗോ ബാക്ക് വിളിച്ചും തടിച്ചുകൂടുകയുമായിരുന്നു ബിജെപി ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് നേരത്തെ അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎൽഎയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം…

Read More

‘ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്ത്; വരും ദിവസങ്ങൾ സമാധാനത്തിന്റേത്’; നെതന്യാഹു

അമേരിക്കൻ‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇസ്രയേൽ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ മഹാനായ സുഹൃത്താണ് ട്രംപ്. ഇസ്രലിനെ അംഗീകരിച്ചതിനും ബന്ദികളെ തിരിച്ചെത്തിക്കാൻ സഹായിച്ചതിലും ട്രംപിന് നന്ദിയെന്ന് നെതന്യാഹു പറഞ്ഞു. ജെറുസലേം ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം ആദ്യമായണ് ട്രംപ് ഇസ്രയേൽ സന്ദർശിക്കുന്നത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക 20 ഇന നിർദേശം മുന്നോട്ട് വച്ചത്. ഹമാസിനും ഇറാൻ അച്ചുതണ്ടിനും മുകളിൽ ഇസ്രയേൽ വിജയം നേടി. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി…

Read More

‘സമാധാന നൊബേലിന് വേണ്ടിയല്ല ഇത് എന്റെ ദൗത്യമായിരുന്നു’ ; ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ കുറിച്ച് ട്രംപ്

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു തുടങ്ങി. അതിനിടെ സമാധാന നൊബേലിന് വേണ്ടിയല്ല ഇത് തന്റെ ദൗത്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ എഴുതി. ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ ട്രംപ് അഭിസംബോധന ചെയ്‌തു. അസാധാരണമായ ധൈര്യവും ദേശസ്നേഹവുമുള്ള പ്രധാനമന്ത്രിയാണ് നെതന്യാഹു എന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങൾ സമാധാനത്തിന്റേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു….

Read More

ഇ ഡി നോട്ടീസ്; പാർട്ടിയെ വെട്ടിലാക്കി എം എ ബേബിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ മകന്റെ പേരില്‍ ഇ ഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തകളില്‍ സി പി ഐ എം ജന.സെക്രട്ടറി എം എ ബേബി നടത്തിയ പ്രതികരണം പാര്‍ട്ടിയെ വെട്ടിലാക്കുന്നതെന്ന് വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനോട് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ ഡി നോട്ടീസ് അയച്ചെന്നായിരുന്നു വാര്‍ത്തകള്‍. രണ്ടുവര്‍ഷം മുന്‍പ് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ അയച്ച നോട്ടീസില്‍ ഇ ഡിയുടെ ഭാഗത്തുനിന്നും തുടര്‍ നടപടിയുണ്ടായില്ലെന്നായിരുന്നു ആരോപണം. ഇതിനിടയില്‍ ചെന്നൈയില്‍…

Read More

ജനീഷിന്റെ സർപ്രൈസ് എൻട്രി; ഷാഫി പറമ്പിലിന്റെ വിശ്വസ്തൻ‌; യൂത്ത് കോൺ​ഗ്രസ് തലപ്പത്തേക്ക് തൃശൂർകാരൻ

രണ്ട് മാസക്കാലമായി നാഥനില്ലാ കളരിയായി തുടർന്ന യൂത്ത് കോൺ​ഗ്രസിന് ഒടുവിൽ നാഥനായിരിക്കുന്നു. സംഘടനാ തലപ്പത്തേക്ക് അബിൻ വർക്കി, കെഎം അഭിജിത്ത്, ബിനു ചുള്ളിക്കൽ എന്നീ പേരുകൾ ഉയർന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് ഒജെ ജനീഷ്. തൃശൂർ മാള സ്വദേശിയാണ് ഒജെ ജനീഷ്. നിലവിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കൂടിയാണ് ജനീഷ്. തൃശൂർ ജില്ലയിലെ പ്രവർത്തന മികവാണ് ജനീഷിനെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദത്തിലേക്ക് എത്തിച്ചത്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമയത്ത്…

Read More