Headlines

ചോദ്യപ്പേപ്പർ വിവാദം; ജാമിയ മില്ലിയ പ്രൊഫസർക്ക് സസ്‌പെൻഷൻ

ചോദ്യപ്പേപ്പർ വിവാദത്തെ തുടർന്ന് ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെയെയാണ് സസ്‌പെൻഡ് ചെയ്തത്. ബി എ (ഓണേഴ്‌സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ ചോദ്യ പേപ്പറുമായി ബന്ധപ്പെട്ടാണ് വിവാദം.

ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഉചിതമായ ഉദാഹരണങ്ങൾ നൽകി ചർച്ച ചെയ്യുക എന്ന ചോദ്യമാണ് വിവാദമായത്. ചോദ്യപ്പേപ്പർ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായതോടെയാണ് പ്രൊഫസറെ സസ്പെൻന്റ് ചെയ്തത്. വിഷയം പരിശോധിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു.