Headlines

ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; റോഡിലേക്ക് വലിച്ചെറിഞ്ഞു

ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളില്‍ കയറ്റിയായിരുന്നു കൊടുംക്രൂരത.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട യുവതി താന്‍ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അര്‍ധരാത്രി വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രതികള്‍ നല്‍കിയ ലിഫ്റ്റ് യുവതി…

Read More

മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തം

മതപരിവര്‍ത്തനം ആരോപിച്ചു, മഹാരാഷ്ട്രയിലെ അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ അടക്കമുള്ളവരെയാണ് ബെനോഡ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ പറഞ്ഞു.ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയില്‍ലാണ് ബെനോഡ പൊലീസ് ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ വില്യംസ് എന്നിവരടക്കം ആറ് പേര് അറസ്റ്റ് ചെയ്തത്. ഒരു വിശ്വാസിയുടെ വീട്ടില്‍ പിറന്നാള്‍- ക്രിസ്മസ്…

Read More

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്ത്?, അടൂർ പ്രകാശിനെ SIT ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. എസ്ഐടി സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന പോറ്റി നൽകുന്ന മൊഴി നിർണായകമാകും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യുടെ മൊഴിയിലെ കാര്യങ്ങളും പോറ്റിയിൽ നിന്നും ശേഖരിക്കും.കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് സോണിയാഗാന്ധിയെ കാണാനായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അവസരം…

Read More

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്ത്?, അടൂർ പ്രകാശിനെ SIT ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. എസ്ഐടി സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന പോറ്റി നൽകുന്ന മൊഴി നിർണായകമാകും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യുടെ മൊഴിയിലെ കാര്യങ്ങളും പോറ്റിയിൽ നിന്നും ശേഖരിക്കും.Logo live TV Advertisement Kerala News Must Read ഉണ്ണികൃഷ്ണൻ…

Read More

‘ബുള്‍ഡോസര്‍ രാജ് ‘; വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍

കര്‍ണാടക യെലഹങ്ക ‘ബുള്‍ഡോസര്‍ രാജ് ‘ വിഷയത്തിലെ വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍. പിണറായി വിജയനും സിദ്ധരാമയ്യയും ഒരുമിച്ചെത്തിയത് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍. ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി വി എന്‍ വാസവനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ ബുള്‍ഡോസര്‍ രാജിനെ കുറിച്ച് വേദിയില്‍ സംസാരിച്ചില്ല.സിദ്ധാരാമയ്യ സംസാരിക്കുമ്പോള്‍ വേദിയില്‍ ഉണ്ടാകില്ലന്ന് പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയോഗം ഉള്ളത് കൊണ്ടാണ് പോകുന്നതെന്നായിരുന്നു…

Read More

ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണം

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ വിതരണം ചെയ്‌ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു.ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വർമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരൻ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പ്രദേശത്ത്…

Read More

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയില്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാകും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയം അതേസമയം എന്നുമുതലാകും ബഞ്ച് വാദം കേട്ട് തുടങ്ങുകയെന്ന കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. വേനലവധിക്ക് മുമ്പ് വാദം കേൾക്കൽ ആരംഭിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു വെല്ലുവിളിയായി…

Read More

ശബരിമല യുവതീ പ്രവേശനം; എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും…

Read More

പോലീസിന് നേരെ കത്തിവീശി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; സഹായം നൽകിയ രണ്ട് പേർ പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ പോലീസിനെ കത്തി വീശി ഭയപ്പെടുത്തി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സഫർ, അനസ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച വൈകിട്ടാണ് മണ്ണുത്തി പോലീസ് വടക്കഞ്ചേരിയിൽ എത്തിയത്. ഒല്ലൂക്കര സിനു ആന്റണിയെ കൊല്ലാൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നത്.സിനു ആന്റണിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലായിരുന്നു ഇയാളെ…

Read More

മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് വഴങ്ങി കോൺഗ്രസ് വിമതർ, രാജിസന്നദ്ധത അറിയിച്ചു

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് കൂറുമാറ്റ വിവാദത്തിന് പരിസമാപ്തിയാകുന്നു. കോൺഗ്രസ് വിമതർ രാജിസന്നദ്ധത അറിയിച്ചു. കെപിസിസി പ്രസിഡന്റിനോടാണ് രാജിസന്നദ്ധത അറിയിച്ചത്. ഡിസിസി അധ്യക്ഷന് പിഴവുണ്ടായതായി കെപിസിസിയെ ബോധ്യപ്പെടുത്താനായെന്ന് വിമത നേതാവ് ടിഎൻ ചന്ദ്രൻ പറഞ്ഞു.പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പക്ഷേ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാണ് നിലവിലെ നീക്കം. ഇന്നലെ റോജി എം ജോൺ വിമത നേതാക്കളുമായി സമവായ ചർച്ച നടത്തിയിരുന്നു. കെപിസിസി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു റോജിയുടെ സമവായ ചർച്ച. എംഎൽഎയുമായി നടത്തിയ ചർച്ച…

Read More