Headlines

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി; സർക്കാരിന്റെ പുനരധിവാസ നയത്തിൽ ആകൃഷ്ടരായെന്ന് മൊഴി

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. ധനുഷ് എന്ന മുന്നയും ഭാര്യ റോണി എന്ന തുലെയും ആണ് കീഴടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് കീഴടങ്ങുന്നതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു. ഇവരുടെ തലക്ക് സർക്കാർ 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ്-മഹാരാഷ്ട്ര-ഛത്തീസ്ഗഡ് മേഖല കമ്മറ്റി കീഴടങ്ങലിന് ഫെബ്രുവരി 26 വരെ സമയം തേടിയിരുന്നു. 2026 മാർച്ച് മാസത്തോടെ ഇന്ത്യയിലെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ…

Read More

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളെ പ്രതിചേർത്തേക്കില്ല

തിരുവനന്തപുരത്തെ ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കളെ പ്രതിചേർത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ്. തൃക്കണ്ണാപുരം ബിജെപി സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. ആനന്ദിനെ സ്ഥാനാർത്ഥിയാക്കാൻ ആരും നിർദേശിച്ചില്ലന്ന് നേതാക്കൾ മൊഴി നൽകി. സ്ഥാനാർത്ഥിയാകാൻ സാധിക്കാത്തതിലെ മനോവിഷമം ആവാം മരണകാരണമെന്ന് പൊലീസ് നി​ഗമനം. പ്രേരണയ്ക്ക് തെളിവ് ലഭിച്ചാൽ മാത്രം ബിജെപിക്കാരെ പ്രതിചേർക്കാനാകൂവെന്നും നിലപാട്. ആനന്ദിന്റെ ഫോൺ ഫോറൻസിക് പരിശോധയ്ക്ക് വിധേയമാക്കും. ഇതിൽ നിന്ന് തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമായിരിക്കും ആത്മഹത്യ പ്രേരണക്കുറ്റം…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന്…

Read More

അധ്യക്ഷസ്ഥാനം നൽകാൻ വിസമ്മതിച്ചു; ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ്

ജി 20യുടെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്രതികാര നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ മയാമിയിൽ അടുത്ത വർഷം നടക്കുന്ന ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്‌സിഡിയും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ വംശീയപീഡനത്തിന് ഇരയാകുന്നുവെന്നാരോപിച്ചാണ് ദക്ഷിണാഫ്രിക്കയിലെ ജി 20 അമേരിക്ക ബഹിഷ്‌കരിച്ചത്. ജി 20യുടെ അവസാനദിവസം അമേരിക്കൻ എംബസിയിലെ പ്രതിനിധിക്ക് ജി 20 പ്രസിഡന്റ് സ്ഥാനം കൈമാറാൻ…

Read More

ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആറ് മാസം…

Read More

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന്

പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യ ലക്ഷ്മി എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പൊതുദർശനം. ‌മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കും. ആദ്യലക്ഷ്മിയുടെ പോസ്റ്റുമോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുകൃഷ്ണന്റെ പോസ്റ്റുമോർട്ടം കോന്നി മെഡിക്കൽ കോളജിലും നടക്കും….

Read More

വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്; രണ്ട് ഗാർഡുകൾക്ക് പരിക്ക്, അഫ്ഗാൻ പൗരൻ അറസ്റ്റിൽ

വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അക്രമിയെ കസ്റ്റഡിയിലെടുത്തു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. അക്രമി അഫ്ഗാൻകാരനെന്നും ഹാൻഡ് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും റിപ്പോർട്ടുകൾ. വെടിവയ്പിന്റെ കാരണം വെളിവായിട്ടില്ല. വൈറ്റ് ഹൗസിന് സുരക്ഷാഭീഷണിയില്ലെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. പട്രോളിങ്ങിനിടെയാണ് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡുകൾക്കു നേരെ അക്രമി വെടിയുതിർത്തത്. വാഷിങ്ടൺ ഡിസിയിൽ അടിയന്തരമായി 500 ദേശീയ ഗാർഡുകളെക്കൂടി വിന്യസിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടെന്ന്…

Read More

കഴിഞ്ഞ വർഷത്തെ അതേ ചോദ്യം ആവർത്തിച്ചു; പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക്, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്. കാലിക്കറ്റ് സർവകലാശാലയിൽ സൈക്കോളജി നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചത് കഴിഞ്ഞവർഷം. ഒന്നാം സെമസ്റ്ററിലെ ദ് ആർട്ട് ഓഫ് സ്ട്രസ് മാനേജ്മെന്റ് കോഴ്സിൽ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ വർഷത്തെ അതേ…

Read More

സ്പോട്ട് ബുക്കിങ് നിയന്ത്രണം; തീർത്ഥാടകരുടെ ഒഴുക്ക് കുറഞ്ഞു, ഇന്നലെ മല ചവിട്ടിയത് 87,585 ഭക്തർ

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. 87,585 ഭക്തരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് തിരക്ക് കുറഞ്ഞത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ചായിരിക്കും കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്ന് സന്നിധാനത്ത് എത്തും. എരുമേലിയിൽ കെ ജയകുമാറിന്റെ അധ്യക്ഷതയിൽ അവലോകനയോഗവും നടക്കും. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത തിരക്കാണ്‌ മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ സന്നിധാനത്ത്‌. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പമുതൽ തീർഥാടകരെ കടത്തിവിട്ടതിനാൽ എല്ലാവർക്കും ദർശനം നടത്താനായി. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു…

Read More

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരൻ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎൽഎ കെയു ജനീഷ് കുമാർ സ്ഥിരീകരിച്ചു. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ…

Read More