Headlines

‘കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ; ജയിലിൽ പോയവർക്കതിരെ CPIM നടപടിയെടുക്കുന്നില്ല’; വിഡി സതീശൻ

കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ്. ബന്ധമുണ്ടായിരുന്നു എന്ന് തെളിവ് ഹാജരാക്കാം. തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണെന്ന് അദേഹം പറഞ്ഞു. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി സജന ബി സജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും, ഇരയായ പെൺകുട്ടികളെ നേരിൽ കണ്ടു വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നുമാണ് കത്തിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്ന സംശയം ജനങ്ങളിൽ നിന്ന് നീക്കണമെന്നും സജന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന…

Read More

മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം; സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

മുഖ്യമന്ത്രി പദവിയെ ചൊല്ലി കർണാടക കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മുഖ്യമന്ത്രിപദത്തിൽ ഹൈക്കമാൻഡ് തന്നെ വ്യക്തത വരുത്തണമെന്ന് സിദ്ധരാമയെയും ആവശ്യപ്പെട്ടു. പിന്നാലെയാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലെത്തി ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ചർച്ച ചെയ്ത വിഷയം പരിഹരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി പദത്തിലെ രണ്ടര…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണ; PM ശ്രീയിൽ നിന്ന് CPIM പിന്മാറിയത് ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ട്’; എംടി രമേശ്

ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സർക്കാർ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണയുടെ പുറത്താമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് . രാഹുൽ രാജിവച്ചാൽ പാലക്കാട് അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കുന്നതാണ് കാരണം. പിഎം ശ്രീയിൽ നിന്ന് സിപിഐഎം പിന്മാറിയത് സിപിഐയെ ഭയന്നിട്ടല്ല, ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ടാണെന്ന് എംടി രമേശ് ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയും സമസ്തയുമാണ് കടുത്ത എതിർപ്പ് ഉയർത്തിയത്. സിപിഐ തടസം നിന്നതിന്റെ പേരിൽ സിപിഐഎം ഏതെങ്കിലും പദ്ധതിയിൽ നിന്ന്…

Read More

‘കേന്ദ്ര ലേബര്‍ കോഡ് കേരളം നടപ്പാക്കില്ല, കരട് തയാറാക്കിയതിൽ രഹസ്യ സ്വഭാവമില്ല’; വി ശിവൻകുട്ടി

ലേബർ കോഡിന് സംസ്ഥാന തൊഴിൽ വകുപ്പ് കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളം മാത്രമാണ് ലേബർ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാത്തത്. പി എം ശ്രീക്ക് സമാനമായ സംഭവമല്ല ലേബർ കോഡ് വിഷയത്തിൽ സ്വീകരിക്കുകയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് ചേരുന്ന ട്രേഡ് യൂണിയൻ യോഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കും. കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമില്ല. അത് തന്നെയാണ് കേരളത്തിന്റെ നിലപാട്. കേന്ദ്ര തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ…

Read More

തീവ്ര ന്യൂനമർദം ‘ഡിറ്റ്‌ വാ’ ചുഴലിക്കാറ്റാകും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത. ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിലെ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറും. വൈകാതെ യെമൻ നിർദേശിച്ച ‘ഡിറ്റ് വാ’ ( Dit wah) ചുഴലിക്കാറ്റായി മാറി തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരം വഴി വടക്കൻ തമിഴ്നാട് പുതുച്ചേരി , ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട സെന്യാര്‍…

Read More

ഗൗതംഗംഭീര്‍ ടീംഇന്ത്യ ഹെഡ്‌കോച്ച് ആയി തുടരുമോ? ഉടനടി തീരുമാനത്തിനില്ലെന്നുറച്ച് ബിസിസിഐ

നവംബര്‍ 26 ന് നടന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തുമെന്ന സൂചന നല്‍കി ബിസിസിഐ. അഞ്ച് ഹോം ടെസ്റ്റ് തോല്‍വികള്‍ വന്നതോടെ ഹെഡ് കോച്ച് എന്ന നിലയില്‍ ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യം ന്യൂസിലന്‍ഡിനോടും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയോടും ഉള്‍പ്പെടെയാണിത്. എന്നാല്‍ ഈ തിരിച്ചടികള്‍ക്കിടയിലും ബിസിസിഐ ഗംഭീറില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. കോച്ചിന്റെ കാര്യത്തില്‍ ഉടനടി എന്തെങ്കിലും ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ”ഒരു തീരുമാനവും എടുക്കാന്‍ ബിസിസിഐ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് വിമത സ്ഥാനാർത്ഥികളെ പുറത്താക്കി കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. പാലക്കാട് മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് മെമ്പർമാരെയും പുറത്താക്കി. അതേസമയം മത്സരചിത്രം തെളിഞ്ഞതിന് പിന്നാലെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികളും മുന്നണികളും. തികഞ്ഞ ആത്മവിശ്വാസത്തോടെ ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയ്ക്ക് പുറമെ വിലയക്കയറ്റം ഉൾപ്പെടെ ഉന്നയിച്ച് പ്രചാരണത്തിലിറങ്ങാനാണ് യുഡിഎഫ് തീരുമാനം. തദേശതിരഞ്ഞെടുപ്പിന് കൂടുതൽ സ്ഥാനാർഥികളെ കളത്തിലിറക്കിയെന്ന്…

Read More

സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം ; കുറഞ്ഞത് 120 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില. പിന്നീട് പടിപടിയായി വില ഉയർന്ന്…

Read More

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു; ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങൾ പിടിയിൽ

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു. ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങളായ നാല് പേർ അറസ്റ്റിൽ. പട്യാല, പഞ്ച് കുല മൊഹാലി, എന്നിവിടങ്ങളിൽ ആക്രമണ പദ്ധതി ഇട്ടിരുന്നതായി പോലീസ്. ഹർവീന്ദർ സിംഗ്, ലഖ്‌വീന്ദർ സിംഗ്, മുഹമ്മദ് സമീർ, രോഹിത് ശർമ്മ എന്നിവരാണ് അറസ്റ്റിൽ ആയത്. എടിഎസും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരാക്രമണ പദ്ധതി തകർത്തത്. പിടിയിലായവരിൽ നിന്ന് പിസ്റ്റലുകളും 70 കാഡ്രിജുകളും കണ്ടെടുത്തു. വിദേശ ഹാൻഡ്‌ലറായ ഗോൾഡി ദില്ലന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ബിഷ്ണോയി സംഘാംഗങ്ങളെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടൽ…

Read More