വാളയാർ ആൾക്കൂട്ട കൊലപാതകം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ കോൺഗ്രസ്
വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്. റാം നാരായണൻ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നാരായൺ ദളിത് വിഭാഗത്തിൽപ്പെടുന്ന ആളാണ്. കൊലപാതകത്തിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്ചയുണ്ടായി. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. പതിനഞ്ചോളം പ്രതികൾ ഉണ്ടെന്നറിക്ക് നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം റാം നാരായണന്റെ മൃതദേഹം…
