Headlines

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’: നരേന്ദ്ര മോദി

അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണത്തിനും സുസ്ഥിരതയ്ക്കുമായി പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക എന്നതായിരിക്കും ബ്രിക്‌സിന്റെ ലക്ഷ്യം. വികസിത രാജ്യങ്ങളുടെ ആശങ്കകൾ ആകും പ്രധാന അജണ്ട. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സുരക്ഷക്കും ഇന്ത്യ എല്ലായ്‌പ്പോഴും മുൻ‌ഗണന നൽകും. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ വെല്ലുവിളികളെ നേരിടാൻ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ആയുഷ്മാൻ ഭാരത്” ഇന്ത്യയിലാണ്. ഇത് 500 ദശലക്ഷത്തിലധികം…

Read More

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത; മലയോര മേഖലകളിലും വടക്കൻ കേരളത്തിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4…

Read More

വീണ്ടും ട്രംപിന്റെ താരിഫ് യുദ്ധം; ജപ്പാനും കൊറിയയ്ക്കും 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

വീണ്ടും താരിഫ് യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍, ദക്ഷിണകൊറിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി. ഇരു രാഷ്ട്രത്തലവന്മാര്‍ക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടു. തീരുമാനം അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ തീരുവ ചുമത്തുന്നതിനായി താന്‍ വിവിധ ലോകരാജ്യങ്ങള്‍ക്ക് കത്തുകള്‍ എഴുതി പരസ്യപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് ആദ്യഘട്ട താരിഫ് കത്തുകള്‍ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 15ലേറെ രാജ്യങ്ങള്‍ക്ക്…

Read More

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന; സിസ തോമസിന്റെ റിപ്പോർട്ടിൽ തുടർനടപടി ഇന്നുണ്ടായേക്കും

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന. താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസിന്റെ റിപ്പോർട്ടിന്മേലുള്ള ചാൻസലറുടെ നടപടി ഇന്ന് ഉണ്ടായേക്കും.ആവശ്യമെങ്കിൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്നാണ് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡി ചെയ്യാനും സാധ്യതയുണ്ട്. രജിസ്ട്രാർ കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കും. സിൻഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിസ തോമസ്…

Read More

‘ഇന്ത്യയുടെ സഹകരണത്തിന് നന്ദി’; തിരുവനന്തപുരത്ത് കുടുങ്ങിയ യുകെ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ

യുകെ യുദ്ധവിമാനം F35 B യുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ. ഇന്ത്യന്‍ അധികൃതരുടെ സഹകരണങ്ങള്‍ക്ക് നന്ദിയെന്നും യുകെ അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവാണ് ഇകാര്യം അറിയിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസത്തോളം തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവി യുദ്ധവിമാനമായ F-35B നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. തകരാര്‍ പരിഹരിക്കുന്നതിനായി എഞ്ചിനീയര്‍മാരുടെ വിദഗ്ധ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവ് എക്‌സിലൂടെ അറിയിച്ചു. 110 മില്യണ്‍ യുഎസ് ഡോളറിലധികം…

Read More

കോന്നിയിലെ പാറമട അപകടം; ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 7 മണി മുതലാകും ദൗത്യം ആരംഭിക്കുക. മണ്ണിടിച്ചിലാണ് പ്രധാന വെല്ലുവിളി. അതിനാൽ NDRFഉം , ഫയർഫോഴ്സും ചേർന്ന് പ്രത്യേക പ്ലാൻ തയ്യാറാക്കിയാകും രക്ഷാപ്രവർത്തനം. പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തിരുന്നു ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് റിപ്പോർട്ട് തേടിയെന്ന് ജില്ലാ കലക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് കലക്ടർ…

Read More

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ. ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വകാര്യ…

Read More

ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു

ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു. ബീഹാർ പൂർണിയയിൽ ആണ് കൊലപാതകം. ദുർമന്ത്രവാദികളെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം അഞ്ചു പേരെ മർദിച്ച് തീ കൊളുത്തിയത്. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. അഞ്ച് പേരിൽ ഒരാളായ 45 വയസ്സുള്ള ഒരു സ്ത്രീ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ ചുട്ടുകൊന്നതെന്ന് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബാബു ലാൽ ഒറാവോൺ (50), അമ്മ കാന്റോ ദേവി (70), ഭാര്യ സീതാ ദേവി…

Read More

അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ച് കൊന്നു

ആലപ്പുഴ അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനത്തില്‍ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരി പറമ്പില്‍ ആനി ആണ് മരിച്ചത്. മകന്‍ ജോണ്‍സണ്‍ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ മകന്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയത്. മദ്യപിച്ച് എത്തിയ ശേഷം ആയിരുന്നു ജോണ്‍സണ്‍ ജോയിയുടെ ആക്രമണം. ആനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. മര്‍ദ്ദനം തടയാന്‍ എത്തിയ പിതാവ് ജോയിയെയും ജോണ്‍സണ്‍ മര്‍ദിച്ചു. ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും ആനയുടെ പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ്…

Read More

‘ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല’; മന്ത്രി സജി ചെറിയാൻ

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രി വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കംമെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. വീണ ജോർജിന്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തതെന്ന് സജി ചെറിയാൻ പറഞ്ഞു. തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണ്….

Read More