ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം; സംസ്ഥാന സർക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവ്ദേക്കർ
ചാരവൃത്തി കേസിലെ പ്രതി ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപി. ജ്യോതിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ചാരവൃത്തി നടത്തിയ ഒരാളെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്ന രീതിയാണ് കേരള സർക്കാരിന്റെത്. ഇത് കൂടുതൽ അപകടകരമാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 2025 ജനുവരിയിലാണ് ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ‘എന്റെ…