Headlines

സാമ്പത്തിക പ്രതിസന്ധി മാറാൻ പിഞ്ചുകുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; കേസെടുത്ത് പൊലീസ്

കർണാടകയിൽ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം. സാമ്പത്തിക നേട്ടത്തിനായാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. സംഭവത്തിൽ പൊലിസ് കേസെടുത്തു.ബംഗളൂരു ഹൊസക്കോട്ടയിലെ സുളിബല്ലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം നടന്നത്. പൗർണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലകൊടുത്ത് വാങ്ങി. നാട്ടുകാർക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പതിവില്ലാത്ത…

Read More

‘പാല നമ്മുടെ സ്വന്തമാണ്; മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും’; ജോസ് കെ മാണി

പാല എന്നും സ്വന്തമാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഇത്തവണ 13 സീറ്റിൽ പാർട്ടി മത്സരിക്കുമെന്നും ജോസ് കെ മാണി ട്വന്റിഫോറിനോട് പറഞ്ഞു. നിലവിലെ എംഎൽഎമാരും മന്ത്രിമാരും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. നിലവിൽ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്ന മാണി സി കാപ്പന്റെ പരാമർശത്തിനും ജോസ് കെ മാണി മറുപടി നൽകി. പാലായിൽ…

Read More

കോങ്ങാട് മത്സരിക്കാനില്ല, പകരം പട്ടാമ്പി വേണം; സീറ്റ് വെച്ച് മാറാൻ മുസ്ലിം ലീ​ഗ്

നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വെച്ച് മാറാൻ ഉറപ്പിച്ചു മുസ്‌ലീംലീഗ്. കോങ്ങാട് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ലീഗ് ജില്ല നേതൃത്വം. പട്ടാമ്പി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ട്വന്റിഫോറിനോട് പറഞ്ഞു. വിജയ സാധ്യത മാനിച്ചുകൊണ്ട് ചില സീറ്റുകളിൽ ലീഗ് നിൽക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസ് നിൽക്കുന്നതായിരിക്കും. പരിശോധനകളുടെ അടിസ്ഥാനത്തിൽ അത് വെച്ച് മാറുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന്‌ മരക്കാർ മാരായമംഗലം പറഞ്ഞു.കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കാൻ ഉദേശിക്കുന്നില്ല. കോങ്ങാട് കോൺഗ്രസ് മത്സരിക്കുന്നതാണ് നല്ലത്. ഈ സീറ്റിന്…

Read More

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും. റിയാദ് – കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.മലബാറിലെ പ്രവാസികളുടെയും ഹജ്ജ്-ഉംറ തീർത്ഥാടകരുടെയും നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സൗദി എയർലൈൻസ് സർവീസ് നിർത്തിവെച്ചത്. അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൌദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുകയാണ്….

Read More

എളമരം കരീം CITU ദേശീയ ജനറൽ സെക്രട്ടറിയാകും; എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറിയാകും. ഇ ബാലാനന്ദന് ശേഷം സിഐടിയു തലപ്പത്തെത്തുന്ന ആദ്യ മലയാളി നേതാവാണ് എളമരം കരീം. എളമരം കരീമിനു പകരം എം വി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.വിശാഖപട്ടണത്തു നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് എളമരം കരീമിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുക. നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. എളമരം ദേശീയതലത്തിലെത്തുന്നതോടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം…

Read More

‘പുനർജനി’ പദ്ധതി: വി ഡി സതീശനെതിരെ CBI അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ. ‘പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് ,സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശിപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.കേസിൽ വിജിലൻസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ…

Read More

മഡൂറോയുടെ ഭാര്യയോടും അമേരിക്കയ്ക്ക് പക; ആരാണ് സിലിയ ഫ്‌ളോറസ്?

വെനസ്വേലയെ ദശാബ്ദങ്ങളോളം നിയന്ത്രിച്ച മഡുറോ-സിലിയ സഖ്യം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ അധ്യായമാണ്. മഡുറോയുടെ കരുത്ത് ജനക്കൂട്ടമാണെങ്കിൽ, ആ കരുത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്നത് സിലിയ ഫ്‌ളോറസാണ്. എതിരാളികൾ ലേഡി മാക്ബെത്ത് എന്നാണ് സിലിയയെ വിശേഷിപ്പിച്ചത്.വെനസ്വേലയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിക്കോളാസ് മഡുറോയെപ്പോലെ തന്നെ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമാണ് ഭാര്യ സീലിയ ഫ്‌ളോറസ്. പ്രസിഡന്റിന്റെ ഭാര്യ എന്നതിലുപരി, ‘ഒന്നാം പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീലിയ, മഡുറോ ഭരണകൂടത്തിന്റെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്. ഹ്യൂഗോ ഷാവേസിന്റെ കാലത്താണ് മഡൂറോയും ഭാര്യ…

Read More

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ്ങിൽ വൻ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിലാണ് തീ പടർന്നു പിടിച്ചത്. 600 ലധികം ബൈക്കുകൾ കത്തിനശിച്ചുവെന്നാണ് വിവരം.റെയിൽവേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എൻജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്; വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കും

ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്. രണ്ടുകണ്ണുകളും മൂടികെട്ടിയ മഡൂറോയെ ചിത്രത്തിൽ നിന്ന് കാണാം. ഭരണമാറ്റം ഉറപ്പാകും വരെ വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കുമെന്നും മഡൂറോയും ഭാര്യയും വിചാരണ നേരിടണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെനസ്വേലയിലെ ജനങ്ങൾക്ക് സ്വന്ത്രന്ത്യം ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. മഡൂറോയെ ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ സെൻ്ററിലെത്തിക്കും. മഡൂറോ അമേരിക്കയിൽ വിചാരണ…

Read More

“അരൂപി”ക്യാരക്ടർ പോസ്റ്റർ റിലീസായി

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. വൈശാഖ് രവി അവതരിപ്പിക്കുന്ന നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. “അരൂപി”ക്യാരക്ടർ പോസ്റ്റർ റിലീസായി പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി….

Read More