ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞു. ഏറെ നാളായി ജ​ഗ്ദീപ് ധൻകറിനെ അസുഖങ്ങൾ അലട്ടിയിരുന്നു. മാർച്ച് ആദ്യവാരം…

Read More

‘കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു’; ജോയ് മാത്യു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ജോയ് മാത്യു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിഎസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം. നിലവിൽ വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു….

Read More

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് 40കാരന് ​ദാരുണാന്ത്യം

പാലക്കാട് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. അട്ടപ്പാടി ചീരക്കടവിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. നാൽപ്പതുകാരനായ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുൻപും കാട്ടാന ആക്രമണത്തിൽ ഈ മേഖലയിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.

Read More

‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി

വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ…

Read More

വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിച്ചുയർന്ന വിഎസിന്റെ ജീവിതം ലക്ഷക്കണക്കിന് മനുഷ്യർക്ക് പോരാടാനുള്ള ഊർജ്ജമായിരുന്നു’: ഷമ്മി തിലകൻ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നടൻ ഷമ്മി തിലകൻ. വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിച്ചുയർന്ന അച്യുതാനന്ദന്റെ ജീവിതം ലക്ഷക്കണക്കിന് മനുഷ്യർക്ക് പോരാടാനുള്ള ഊർജ്ജമായിരുന്നു എന്ന് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു. കാലം നിങ്ങൾക്ക് മുന്നിൽ തോൽക്കില്ലെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു. മണ്ണിന്റെ മക്കൾക്ക് വേണ്ടി, വിയർപ്പൊഴുക്കിയ തൊഴിലാളിക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ടവനു വേണ്ടി, ഒരു ആയുസ്സ് മുഴുവൻ പോരാടിയ ധീരസഖാവിന് എങ്ങനെയാണ് മരണത്തിന് കീഴടങ്ങാൻ സാധിക്കുക? ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയത്തിൽ കനലെരിയുന്ന നിമിഷമാണിത്. കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന്റെ…

Read More

കോഴിക്കോട് ഹോട്ടലിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; അഞ്ച് പേർ പിടിയിൽ

കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. ചിന്താവളപ്പിലെ ഹോട്ടലിൽ നിന്നാണ് കാരന്തൂർ സ്വദേശിയായ ഷാജിത്തിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് കൽസാഹ്, ഷംസുദ്ദീൻ കെ, മുഹമ്മദ് നബീൽ , അൽഫയാദ്, മുഹമ്മദ് നിഹാൽ എന്നിവരെ കൊണ്ടോട്ടിയിൽ വച്ച് കസബ പോലീസ് പിടികൂടി. പ്രതികളായ മുഹമ്മദ് നിഹാൽ മുഹമ്മദ് കൽസാഹ് എന്നിവരിൽ നിന്ന് ഷാജിത്ത് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടുമാസമായിട്ടും ഇത് തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്നാണ് പുലർച്ചെ ഹോട്ടലിൽ അതിക്രമിച്ചു കയറി…

Read More

വി എസിന്റെ നിര്യാണം; നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണവുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള…

Read More

കുതിച്ചു ചാടി സ്വർണവില; പവന് 840 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ ഉയർന്നു. പവന് ഇന്ന് 840 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്.ഗ്രാമിന് വില ഒറ്റയടിക്ക് 105 രൂപ കൂടി 9,285 രൂപയിലെത്തി. കഴിഞ്ഞ ജൂൺ 19നു ശേഷം ആദ്യമായാണ് ഗ്രാം 9,250 രൂപയും പവൻ 74,000 രൂപയും ഭേദിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന…

Read More

‘പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും’; ഇപി ജയരാജൻ

വിഎസ് അച്യുതാനന്ദന്റെ വേർപാട് വലിയൊരു അകൽച്ച ഉണ്ടാക്കുമെന്ന് ഇപി ജയരാജൻ. വിപ്ലവ പ്രസ്ഥാനത്തിനുണ്ടായ നഷ്ടാമാണ് താൻ ആലോചിക്കുന്നത്. സമരം കത്തി ജ്വലിച്ച് നിന്ന് ഈ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച ഒരു നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാകും. അതാണ് ഇപ്പോൾ തോന്നിക്കൊണ്ടിരിക്കുന്നതെന്ന് ഇപി ജയരാജൻ. 1970 മുതൽ മാടായി മണ്ഡലം തിരഞ്ഞെടുപ്പിന്റെ കാലം മുതൽ വിഎസുമായി അടുത്തുപ്രവർത്തിക്കുന്നയാളായിരുന്നു താനെന്ന് ഇപി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് ദർബാർ ഹാളിൽ പൊതുദർശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇപി ജയരാജൻ. മുഖ്യമന്ത്രി…

Read More

IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ ഗോപിനാഥിന്റെ മടക്കം. ഹാർവാഡിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഇനാഗുറൽ ഗ്രിഗറി, അനിയ കോഫെ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്നാവും ഇനി ഗീതാ ഗോപിനാഥിന്റെ വിലാസം. ഐഎംഎഫിലെ ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായിരുന്ന ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്ന…

Read More