‘ഒരു യുഗം അവസാനിച്ചു; പ്രതിസന്ധി സമയത്ത് താങ്ങായി, ആശ്വാസമായി നിന്ന വിഎസ്’; അനുശോചിച്ച് കെകെ രമ
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് കെകെ രമ എംഎൽഎ. ഒരു യുഗം അവസാനിച്ചു. ഇനി ആരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരുത്തുക ആരിലാണ് ഇനി പ്രതീക്ഷ അർപ്പിക്കേണ്ടതെന്ന് കെകെ രമ ചോദിച്ചു. പ്രതിസന്ധിയിൽ നിന്ന സമയത്ത് താങ്ങായി ആശ്വാസമായി നിന്ന ആളാണ് വിഎസ്. ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് കെകെ രമ പറഞ്ഞു. പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് എന്ന് കെകെ രമ…