ആരോഗ്യമുള്ള ഒരു ഭാവിക്കായി കുട്ടികൾ ഉറങ്ങട്ടെ മതിയാവോളം
പെൻസിൽവാനിയ: കുട്ടിക്കാലത്തെ കൃത്യമായ ഉറക്കം കൗമാരത്തിൽ ആരോഗ്യമുള്ള ശരീരം നേടുന്നതിൽ അതിപ്രധാനമാണെന്നാണ് പുതിയ പഠനങ്ങൾ. ഉറക്കമില്ലായമ ശാരീരിക മാനസികാരോഗ്യത്തെ മാത്രമല്ല ഗ്രഹിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകനായ ഓർഫ്യു ബക്‌സ്ടൺ ചൂണ്ടിക്കാട്ടുന്നത് ഒൻപതാം വയസിൽ കൃത്യമായ ഉറക്കസമയം പാലിക്കാത്ത കുട്ടികളിൽ പതിനഞ്ച് വയസ് ആകുമ്പോഴേക്കും ഉറക്കത്തിന്റെ ദൈർഘ്യം കുറയുകയും ശരീര ഭാര സൂചിക ( ബോഡി മാസ് ഇൻഡെക്‌സ്, ബിഎംഐ) ഉയരുകയും ചെയ്യുന്നതായാണ് പുതിയ കണ്ടെത്തൽ. കൃത്യമായ ഉറക്കസമയം പാലിക്കുന്ന സമാന പ്രായത്തിലുള്ള…