സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് 440 രൂപ കൂടി
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില. ഇന്നലെ സ്വർണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വർധിച്ചത്. അമേരിക്ക- വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു….
