ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുള്ളവരുടെ സത്യപ്രതിജ്ഞ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍
യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഷിബു ബേബി ജോണും സി പി ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റെല്ലാ മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍ വ്യത്യസ്തനായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രമാരും അധികാരമേറ്റു. നിറഞ്ഞുകവിഞ്ഞ സദസിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. (udf ministers swearing in completed) കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെല്ലാം വേദിയില്‍ സന്നിഹിതരായിരുന്നു….
