ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി

 

പള്ളുരുത്തി ∙ ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ നിന്ന് 2 ചത്ത പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. തിങ്കൾ വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ് ചത്ത പല്ലികളെ കണ്ടത്. കടയുടമയെ വിവരം അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ബ്രഡ് കഴിച്ച് അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി കൺട്രോളറിനും പരാതി നൽകുമെന്ന് ദിവ്യ സുബീഷ് പറഞ്ഞു.