Headlines

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

  വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം. പൂര്‍ണമായും ആലപിക്കണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം കടുപ്പിക്കാന്‍ ധാരണയിലെത്തിയത്. സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ വന്ദേമാതര ആലാപനം എങ്ങനെയാണെന്ന് നിരീക്ഷിക്കും.     ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പ്രോട്ടോക്കോള്‍വിഭാഗത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വന്ദേമാതരം വിവാദങ്ങളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിലപാട് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ…

Read More

ലിവർപൂളിൽ വമ്പൻ ട്വിസ്റ്റ്; ഇന്ത്യൻ ശതകോടീശ്വരനൊപ്പം ചേർന്ന് ജെഫ് ബെസോസും, ടീമിനെ ഒന്നിച്ച് വാങ്ങും

  ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കാൻ ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർത്ത് ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസും. ഫെയ്സ്ബുക് സഹസ്ഥാപകൻ എഡ്വോർഡോ സാവറിനും ഭാട്ടിയ നയിക്കുന്ന കൺസോർഷ്യത്തിലുണ്ട്.   30% ഓഹരികളാണ് കൺസോർഷ്യം വാങ്ങുന്നതെന്ന് ലിവർപൂളിന്റെ ഉടമസ്ഥരായ യുഎസിലെ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എഫ്എസ്ജി) സ്ഥിരീകരിച്ചു. ലിവർപൂളിന് റെക്കോർഡ് 600 കോടി ഡോളർ (ഏകദേശം 57,500 കോടി രൂപ) മൂല്യം വിലയിരുത്തിയാണ് ഡീൽ. സ്റ്റീൽ വ്യവസായരംഗത്തെ ഭീമനായ…

Read More

പതാക വാങ്ങാൻ വ്യാജ ജിഎസ്ടി ബിൽ, തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

  തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച് ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിച്ചവർ മറുപടി പറയണമെന്ന ആവശ്യമുയർന്നു. ഉത്തരവാദികളെ മാറ്റിനിർത്തണമെന്നും ചിലർ ആവശ്യപ്പെട്ടു. പലരുടെയും പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം.തട്ടിപ്പിനെ തള്ളിപ്പറഞ്ഞ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ഉപ്പു തിന്നവർ വെള്ളംകുടിക്കുമെന്നു മുന്നറിയിപ്പു നൽകി. ഉത്തരവാദികൾ അനുഭവിക്കും. പരാതികൾ അച്ചടക്ക സമിതിക്കു നൽകിയിട്ടുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു….

Read More

റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ജീവനൊടുക്കി; 4 വിദ്യാർഥികൾക്ക് സസ്പെൻഷൻ, 4 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ്

  സൂറത്ത് ∙ ഗുജറാത്തിൽ സൂറത്തിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ഹർഷ് പാണ്ഡ്യ (30) തൂങ്ങിമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 സീനിയർ വിദ്യാർഥികളെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽനിന്നു പുറത്താക്കുകയും ചെയ്തു. മൈക്രോ ബയോളജി വകുപ്പ് അധ്യക്ഷൻ ഉൾപ്പെടെ 4 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്.മൈക്രോ ബയോളജി ഒന്നാംവർഷ പിജി വിദ്യാർഥിയാണ് ഹർഷ് പാണ്ഡ്യ. മുതിർന്ന വിദ്യാർഥികളിൽനിന്ന് ഇദ്ദേഹം അധിക്ഷേപം നേരിട്ടതായി റാഗിങ് വിരുദ്ധസമിതിയുടെ അന്വേഷണത്തിൽ വ്യക്തമായെന്ന് കോളജ്…

Read More

യുക്രെയ്‌ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ 13 മരണം; 456 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ

  മോസ്കോ ∙ യുക്രെയ്‌‌ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 75 പേർക്ക് പരുക്കേറ്റു. റഷ്യയുടെ മധ്യഭാഗത്തുള്ള ടാറ്റർസ്ഥാൻ മേഖലയിലാണ് ആക്രമണമുണ്ടായത്. രാജ്യാതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്യുന്ന നിഷ്നെകാമ്സ്ക് എന്ന വ്യാവസായിക നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് യുക്രെയ്‌ൻ സ്ഥിരീകരിച്ചു. ഊർജ വിഭവങ്ങളാൽ സമ്പന്നമായ റഷ്യയുടെ ടാറ്റർസ്ഥാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ടാണ് യുക്രെയ്‌ൻ ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.യുക്രെയ്‌ൻ തൊടുത്ത…

Read More

കീവിൽ ഉഗ്രസ്ഫോടനങ്ങൾ; റഷ്യൻ ആക്രമണത്തിൽ 5 പേർ‌ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്

  കീവ് ∙ തെക്കുകിഴക്കൻ യുക്രെയ്നിലെ സപോറീഷ്യയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം. ഇതിനു പിന്നാലെ തലസ്ഥാനമായ കീവിൽ ഉഗ്രസ്‌ഫോടനങ്ങൾ മുഴങ്ങി. കീവിൽ നടന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയ്ൻ നഗരങ്ങൾക്ക് നേരെ റഷ്യ മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വടക്കൻ കൊറിയയുടെ കൂടുതൽ പിന്തുണയോടെ റഷ്യ തങ്ങളുടെ യുദ്ധസന്നാഹം വർധിപ്പിക്കുകയാണെന്ന് യുക്രെയ്ൻ മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് പുതിയ ആക്രമണം.‘‘അഞ്ച് പേർ കൊല്ലപ്പെട്ടു,…

Read More

ഇറാനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ്; യുഎസ് – ഇറാൻ പോര് പുതിയ തലത്തിലേക്ക്

  വാഷിങ്ടൻ ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതിന് നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ച് മാസത്തെ യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തോട് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ട്രംപ്. യുഎസ് – ഇറാൻ ചർച്ചകളിലോ യോഗങ്ങളിലോ ഒരിക്കലും നഷ്ടപരിഹാരം സംബന്ധിച്ച് പരാമർശിച്ചിട്ടില്ലായിരുന്നിട്ടും അവർ ഈ ആവശ്യം ഉന്നയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.‘ഇതൊരു രസകരമായ ആശയമാണ്. ഇപ്പോൾ ഇറാനിൽ നിന്ന് ഞാനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്, അവരുടെ ബോംബുകളാലും മറ്റു നിരവധി…

Read More

പ്രധാനമന്ത്രിയെ കണ്ട് ശരദ് പവാർ വിഭാഗം എംപിമാർ; മുന്നണിമാറ്റ അഭ്യൂഹം ശക്തം, മണ്ഡല പുനർനിർണയ ബില്ലിൽ പിന്തുണ ?

  മുംബൈ ∙ എൻസിപി ശരദ് പവാർ വിഭാഗം എംപിമാർ പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനെച്ചൊല്ലി മുന്നണിമാറ്റ അഭ്യൂഹം ഉയർന്നു. മഹാരാഷ്ട്രയുടെ വികസന പ്രശ്നങ്ങൾ അവതരിപ്പിക്കാനും കൂടുതൽ ഫണ്ട് തേടിയുമാണു പ്രധാനമന്ത്രിയെ കണ്ടതെന്നാണു പാർട്ടി വിശദീകരിക്കുന്നത്. കാർഷിക പ്രതിസന്ധി, ഗ്രാമീണ മേഖലയിലെ വരൾച്ച, സവാള വിലയിടിവ്, പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ എംപിമാർ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.ഭേദഗതി വരുത്തിയാൽ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാമെന്നു സുപ്രിയ നേരത്തേ നിലപാടെടുത്തതോടെയാണു പാർട്ടി…

Read More

കൊളംബിയയിലുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 132; 570 പേര്‍ക്ക് പരുക്ക്

  കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 111 ആയി. നൂറോളം പേര്‍ക്ക് പരുക്ക്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.     60-ല്‍ ഏറെ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ഭൂകമ്പം ഉണ്ടായത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ്…

Read More

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്

  കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് കോതമംഗലം കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം റൂറൽ പൊലീസ് എടുത്ത രണ്ട് കേസിലും അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാമെന്ന പൊലീസ് റിപ്പോർട്ടും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.     അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് വാദം. ആയങ്കിക്കെതിരെയുള്ള കേസ്…

Read More