Headlines

മദ്യപിക്കാൻ പണം നൽകിയില്ല; മുത്തശ്ശിയുടെ തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ മദ്യപിക്കാൻ പണം നൽകാത്തതിന് വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ്. വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര കുറ്റി സ്വദേശി രഞ്ജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തത്. ഗുരുതരമായി പരുക്കേറ്റ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാൻ മുത്തശ്ശിയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു. പതിവുപോലെ ഇന്നലെയും മദ്യലഹരിയിൽ വീട്ടിലെത്തിയ രഞ്ജിത്ത് വീണ്ടും പണം ചോദിച്ചു. എന്നാൽ അവർ പണം നൽകാൻ തയ്യാറായില്ല. തുടർന്നുള്ള വഴക്കിനിടെ രഞ്ജിത്…

Read More

മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു

മുംബൈയിൽ കനത്ത മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മുംബൈയിലെ ഗോവന്ദി പ്രദേശത്താണ് അപകടം. ആഴ്ചകളായി കനത്ത മഴയാണ് മുംബൈയിൽ പെയ്യുന്നത്. ഞായറാഴ്ച കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 36 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.

Read More

ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ചെന്നൈ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത് . ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ മാത്രം 26 ലക്ഷം…

Read More

ഇറാഖിൽ ഐ എസ് ഭീകരരുടെ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ഇറാഖിലെ ബാഗ്ദാദിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടക്കൻ ബാഗ്ദാദിലെ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ ആളുകൾ തടിച്ചുകൂടിയ സമയത്താണ് ചാവേറാക്രമണം നടന്നത്. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. 60 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അബു ഹംസ അൽ ഇറാഖി എന്നയാളാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ഇയാൾ ആളുകൾക്കിടയിലേക്ക് ഓടിക്കയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

Read More

അശ്ലീല സിനിമാ നിർമാണം: ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

അശ്ലീല സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു കേസിലെ പ്രധാന പ്രതിയും രാജ് കുന്ദ്രയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് കേസ് ഫയൽ ചെയ്തത്. അശ്ലീല സിനിമകൾ നിർമിക്കുകയും ഇവ മൊബൈൽ ആപ്പ് വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്

Read More

വയനാട് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. കൃഷിയിടങ്ങളിലും ചെളിവെളളത്തിലും മറ്റും പണിയെടുക്കുമ്പോള്‍ ഷൂ, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. പലപ്പോഴും എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകുന്നത് മരണത്തിന് കാരണമായേക്കാമെന്നും ഡിഎംഒ പറഞ്ഞു. എലിപ്പനി മാരകമാണെങ്കിലും…

Read More

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ നിശ്ചയിക്കും

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളർഷിപ്പ് അനുവദിക്കും. ക്രിസ്തൻ 18.38%, മുസ്ലിം 26.5%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് അനുപാതം. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകരുള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൽ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ…

Read More

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്; മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്….

Read More

കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൽജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. കാരേക്കുന്ന് പള്ളിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണം. ആശുപത്രിയിൽ എത്തിക്കും മുമ്പേ മൂന്ന് പേരും മരിച്ചിരുന്നു.

Read More

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായതിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്ന് ഉറപ്പ് നൽകി. വികസന കാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു സിൽവർ ലൈൻ സെമി ഹൈ…

Read More