Headlines

മരംമുറിയില്‍ ഒരു അറസ്റ്റ് കൂടി; പിടിയിലായത് ഇടനിലക്കാരന്‍ ഷെമീര്‍

തൃശ്ശൂര്‍: മരംമുറിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. ഇടനിലക്കാരൻ ഷെമീർ ആണ് തൃശ്ശൂരില്‍ അറസ്റ്റിലായത്. മഞ്ചാട് വനമേഖലയിൽ നിന്നും തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് ഷമീറെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളാണ് പാസ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറിച്ചു കടത്തിയ മരങ്ങൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതേസമയം മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച്…

Read More

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരയിൽ ഓടിച്ച വാഹനമിടിച്ചാണ് കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ  കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാകുമായിരുന്നു കെഎം ബഷീർ. കെ.എം.ബിയുടെ അകാല വിയോഗത്തിൻ്റെ ഞെട്ടലിൽ നിന്ന്, രണ്ടാണ്ട് പിന്നിടുമ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും മോചിതരല്ല. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ…

Read More

ട്രാക്കില്‍ മായാജാലം തീര്‍ത്ത് സിഫാന്‍ ഹസ്സന്‍; 5000 മീറ്ററില്‍ സ്വര്‍ണ്ണം

ടോക്കിയോ: ഇന്ന് 5000 മീറ്ററില്‍ സ്വര്‍ണം നേടിയ നെതര്‍ലന്റസിന്റെ സിഫാന്‍ ഹസ്സന്റെ ഓട്ടം ട്രാക്കില്‍ മായാജാലം തീര്‍ക്കുന്നതാണ്. മധ്യ-ദീര്‍ഘദൂര ഓട്ടക്കാരിയായ സിഫാന്‍ ഇന്ന് ഒന്നാം സ്ഥാനം നേടിയത് 14.36.79 സെക്കന്റിലാണ്. 28കാരിയായ സിഫാന്‍ എത്യോപന്‍ വംശജനയാണ്. താരം 1500 മീറ്ററിലും 10,000 മീറ്ററിലും മല്‍സരിക്കുന്നുണ്ട്. ഇതില്‍ രണ്ടിലും സിഫാന്‍ സ്വര്‍ണം നേടുമെന്നാണ് പ്രവചനം. ഇന്ന് 5000 മീറ്ററില്‍ പങ്കെടുക്കുന്നതിന് മുമ്പ് താരം 1500 മീറ്ററിന്റെ ഹീറ്റ്‌സില്‍ ഓടി സെമിയിലേക്ക് കുതിച്ചിരുന്നു. 10,000 മീറ്ററിലും സെമി ബെര്‍ത്ത് ഉറപ്പാക്കി….

Read More

മത സൗഹാർദം ലീഗിന്റെ ബാധ്യതയല്ല, സാമുദായിക നിലപാടിൽ വിട്ടുവീഴ്ചയില്ല: കെ എം ഷാജി

മതസൗഹാർദമെന്നത് മുസ്ലിം ലീഗിന്റെ ബാധ്യതയല്ലെന്ന് കെ എം ഷാജി. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീം ലീഗ് യോഗത്തിലാണ് ഷാജിയുടെ പരാമർശം. സാമുദായിക നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്നും ഷാജി പറഞ്ഞു. യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയും പിഎം സാദിഖലിയും വിമർശനമുന്നയിച്ചതായും റിപ്പോർട്ടുകളുണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് പാർട്ടിക്ക് തിരിച്ചടിയായി. പിഎംഎ സലാമിനെ കൂടിയാലോചനയില്ലാതെ ആക്ടിംഗ് സെക്രട്ടറിയാക്കിയതിനെതിരെയും വിമർശനമുയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേരിട്ട പരാജയം വിലയിരുത്താനായി പത്തംഗ ഉപസമിതിയെ നിയോഗിച്ചു….

Read More

പ്രളയ സെസ് പിൻവലിച്ചു: സംസ്ഥാനത്ത് ആയിരത്തോളം ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും

സംസ്ഥാനത്ത് പ്രളയ സെസ് പിൻവലിച്ചു. ഇതോടെ ആയിരത്തോളം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. വാഹനങ്ങളുടെ നികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിന് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. സെസ് ഒഴിവാകുന്നതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. ലാപ്‌ടോപ്പ്, മൊബൈൽഫോൺ തുടങ്ങിയവക്കും വില കുറയും മൂന്നര ലക്ഷം രൂപയുടെ കാറിന് നാലായിരം രൂപയുടെ കുറവുണ്ടാകും. പത്ത് ലക്ഷം രൂപയുടെ കാറിന്…

Read More

കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പുലർച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങൾ സ്വദേശമായ കണ്ണൂരിൽ എത്തിച്ചു. ഇതിനിടെ രഖിലിന്‍റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ എട്ടു മണിയോടെ കണ്ണൂർ നാറാത്തെ വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം പത്തു മണിയോടെ പയ്യാമ്പലം പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. പിണറായി വൈദ്യുത ശ്മശാനത്തിലാണ് രഖിലിന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്. അതിനിടെ രഖിലിന്റെ സുഹൃത്തും…

Read More

മുൻ വൈദിൻ റോബിനെ വിവാഹം ചെയ്യണം; കൊട്ടിയൂർ കേസിൽ ഇര സുപ്രീം കോടതിയിൽ

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെൺകുട്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയായ പെൺകുട്ടി നേരത്തെ ഹൈക്കോടതിയിലും പറഞ്ഞിരുന്നു. ഇരയെയും കുട്ടിയെയും താൻ സംരക്ഷിക്കാമെന്ന റോബിന്റെ വാദം പക്ഷേ ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും പെൺകുട്ടി…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ്, 593 മരണം,37, 291 രോഗ മുക്തി

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37, 291 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 97.37 ശതമാനമാണ് രോഗം ഭേദമായവര്‍. 593 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.23 ലക്ഷമായി ഉയര്‍ന്നു. 3.16 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.08 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.6 ലക്ഷം കേസുകളും കേരളത്തിലാണ്….

Read More

ജൂലൈ 29 ലോക ഒആര്‍എസ് ദിനം; കുഞ്ഞുങ്ങളെ രക്ഷിക്കാം പാനീയ ചികില്‍സയിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തല്‍ ഈ വര്‍ഷത്തെ ഒആര്‍എസ് ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗനിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായാണ് ലോക ഒആര്‍എസ് ദിനം ആചരിക്കുന്നത്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാവും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് എന്നിവ…

Read More

24 മണിക്കൂറിനിടെ 43,654 പേർക്ക് കൂടി കൊവിഡ്; 640 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയും കേരളത്തിലെ കേസുകളാണ്. രാജ്യത്ത് ഇതിനോടകം 3,14,84,605 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 640 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 41,678 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 3,06,63,147 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 3,99,436 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,22,022 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഇതിനോടകം 44.19 കോടി ഡോസ് വാക്‌സിൻ…

Read More