Headlines

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

തിരുവനന്തപുരം: എസ് എം എ മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിൽ CPIM നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ സമ്മേളനത്തിലെ വാദങ്ങളിൽ പിശക് പറ്റിയെന്നും വിമർശനം. എസ് എം എ ബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തിയത് വീഴ്ചയെന്ന് നേതാക്കൾ പറയുന്നു.

എന്നാൽ വിഷയം അവതരിപ്പിക്കുന്നതിൽ പാളിച്ച പറ്റിയതോടെ നേതാക്കൾ മൗനം തുടരുകയാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്ന പല നേതാക്കളും ഈ പ്രശ്നത്തിൽ മിണ്ടിയിട്ടില്ല. മരുന്ന് കമ്പനി മേധാവി ആശുപത്രി സൂപ്രണ്ടിനൊപ്പം മന്ത്രിയെ കണ്ടത് ചട്ടവിരുദ്ധമാണെന്ന് മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി വിമർശിച്ചിരുന്നു. SMA ബാധിതരായ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയതും തെറ്റായ നടപടിയാണെന്ന് കെ.കെ.ശൈലജ കുറ്റപ്പെടുത്തി. കുട്ടികൾക്ക് ക്ളിനിക്കൽ ട്രയലിനുളള മരുന്ന് നൽകിയതും ഗുരുതരമായ തെറ്റാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.