
‘ഇറാൻ വലിയ വില നൽകേണ്ടി വരും’; ബങ്കറിൽ ഇരുന്ന് ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്ന് ഇസ്രയേൽ
ടെൽ അവീവിലെ സോറോക്ക മെഡിക്കൽ സെന്റർ ആക്രമിച്ച ഇറാൻ നടപടി യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ. ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി മറുപടി പറയേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് മുന്നറിയിപ്പ് നൽകി. ബങ്കറിൽ ഇരുന്ന് ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്നും ഇസ്രയേൽ കട്സ്. ആക്രമണത്തിൽ സൊറോക്ക മെഡിക്കൽ സെന്ററിന് കനത്ത നാശനഷ്ടമുണ്ടായെന്നും ,പൊതുജനങ്ങൾ ആശുപത്രിയിലേക്ക് വരരുതെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു….