
‘ജ്യോത്സനെ കണ്ടാൽ എന്താണ് പ്രശ്നം? പാർട്ടി നേതാക്കൾ എല്ലാവരേയും കാണും’; എകെ ബാലൻ
സിപിഐഎം നേതാവ് ജ്യോത്സനെ കണ്ടുവെന്ന് വിമർശനത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എകെ ബാലൻ. ജ്യോത്സനെ കണ്ടാൽ എന്താണ് പ്രശ്നമെന്ന് എകെ ബാലൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതാക്കൾ എല്ലാവരേയും കാണും. രാശി നോക്കാനല്ല ജ്യോത്സനെ കണ്ടത്. ജ്യോത്സന്മാരും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവരാണെന്നും എകെ ബാലൻ പറഞ്ഞു. കൂടോത്രമൊക്കെ കോൺഗ്രസിന്റെ ചരിത്രമാണെന്നും എ.കെ. ബാലൻ പരിഹസിച്ചു. മയം നോക്കാൻ ഞങ്ങളുടെ പാർട്ടിയിലെ ആരും പോയിട്ടില്ല. അതിന്റെ അർഥം വീട്ടിൽ കയറിക്കൂടാ എന്നുള്ളതല്ലെന്ന് എകെ ബാലൻ പറഞ്ഞു. വൈരുദ്ധ്യാത്മക…