കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം കിളിമാനൂരിൽ രജിത് -അംബിക ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര സ്വദേശി ആദർശ് ആണ് അറസ്റ്റിലായത്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചയാളെ ഒളിവിൽ പോകാൻ സഹായിച്ച ആളാണ് ആദർശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾ തമിഴ്‌നാട്ടിൽ ഒളിവിലാണെന്നാണ് സൂചന. ഇവർക്കായി ഒരു സംഘം ഉദ്യോഗസ്ഥർ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു.ട്വന്റിഫോർ ഇംപാക്ട്.ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനിൽ മഹീന്ദ്ര ഥാർ…
