കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല; കസ്റ്റംസ് ജോയന്റ് കമ്മീഷണർ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നുവെന്ന് ആരോപിച്ചത്. ബിജെപി നേതാവിന്റെ ആരോപണം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കൂടി ഏറ്റുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി കസ്റ്റംസ് ജോയന്റ് കമ്മീഷണറുടെ പ്രതികരണം