
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള വീടിന് തുക നിശ്ചയിച്ചെന്ന് പ്രചരിപ്പിക്കുന്നതാര്?’ ഷാജിമോന്‍ ചൂരല്‍മലയുടെ FB പോസ്റ്റ് തള്ളി മന്ത്രി കെ രാജന്‍
മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുക സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജനും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും. വീടുകള്‍ക്ക് തുക നിശ്ചയിച്ചു എന്ന് പ്രചരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല എന്ന് റവന്യൂ മന്ത്രി പറഞ്ഞു. ആരോപണത്തിന്റെ പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും നിര്‍മ്മാണ കരാറുകാരനുമായ ഷാജിമോന്‍ ചൂരല്‍മലയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന്റെ തുടക്കമിട്ടത്. താന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന് 15…