കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി
കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി.മിനിമം ചാർജ് 8 രൂപ തന്നെയാണ്. എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റർ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വർധനയെന്ന് മന്ത്രി അറിയിച്ചു. അതിന് ശേഷമുള്ള സ്റ്റേജുകളിൽ 25 ശതമാനമാണ് വർധന. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾക്ക് കൂടുതൽ ചാർജ് ഈടാക്കും, വിശദമായ…