വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസാണ്. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ സൂഫിയും സുജാതയും സിനിമയുടെ വ്യാജപതിപ്പും പുറത്തുവന്നു. ടെലിഗ്രാമിലും ടൊറന്‍റ് സൈറ്റുകളിലുമാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍….

Read More

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്ത്

സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന 250ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി മാസ് ആക്ഷന്‍ വേഷത്തിലാണ് വരുന്നതെന്നാണ് സൂചനകള്‍. ‘വിശ്വാസികളെ പാതിരാപെരുന്നാളിന്‍റെ നല്ല നടത്തിപ്പിനായി എസ്.ഐ ഡൊമിനിക് പോളിനൊപ്പമെത്തിയ മറ്റ് പൊലീസുകാരുടെ ശ്രദ്ധയ്ക്ക്. കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.’; എന്ന ശബ്ദലേഖനത്തോടെയാണ് മോഷന്‍ പോസ്റ്ററുള്ളത്. നവാഗതനായ മാത്യുസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസാണ് തിരക്കഥ ഒരുക്കുന്നത്….

Read More

സുരേഷ് ഗോപി നായകനാകുന്ന ‘കാവല്‍’ ചിത്രത്തിന്റെ ടീസര്‍ നാളെ

സുരേഷ് ഗോപി നായകനാകുന്ന ‘കാവല്‍’ ചിത്രത്തിന്റെ ടീസര്‍ നാളെ താരത്തിന്റെ ജന്‍മദിനത്തില്‍ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്‍മദിനമാണ് നാളെ. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിങ് ലോക്ഡൗണിനിടെ പൂര്‍ത്തിയായിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും എത്തിയത്. മടക്കിക്കുത്തിയ മുണ്ടില്‍ തിരുകിയ തോക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. പൊലീസുകാരന്റെ നെഞ്ചില്‍ മുട്ടുകാല്‍ ഉയര്‍ത്തി നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Read More

‘ലോകം മുഴുവന്‍ സുഖം പകരാനായി’ ഗാനാലാപനവുമായി സീരിയല്‍ താരങ്ങളും

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പ്രിയ പരമ്പരകള്‍ നിറഞ്ഞ സായാഹ്നങ്ങളുമായി അവര്‍ കുറച്ചു നാളത്തേക്ക് എത്തുന്നില്ലെങ്കിലും, ലോക നന്മക്കായി പലയിടങ്ങളില്‍ നിന്നായി അവര്‍ പാടുകയാണ്. ചലച്ചിത്ര പിന്നണി ഗായകരും നടന്‍ മോഹന്‍ലാലും ‘ലോകം മുഴുവന്‍ സുഖം പകരാനായി’ ആലപിച്ച ശേഷം സീരിയല്‍ താരങ്ങളും ഗാനാലാപനവുമായി രംഗത്തെത്തി. പൂര്‍ണ്ണമായും തങ്ങളുടെ വീടുകളില്‍ ഇരുന്ന് പാടി പിന്നീട് എഡിറ്റ് ചെയ്തു ചേര്‍ത്ത ഗാനങ്ങളാണിത്. കെ.ബി. ഗണേഷ്‌കുമാര്‍, രാജീവ്…

Read More

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ സേവനത്തിനായെത്തി നടി നിഖില വിമലും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോള്‍ സെന്ററില്‍ സേവന സന്നദ്ധയായി നടി നിഖില വിമല്‍. അവശ്യസാധനങ്ങളും മരുന്നും വീട്ടിലെത്തിച്ചു നല്‍കാന്‍ ജില്ലാ പഞ്ചായത്തു തുടങ്ങിയ കോള്‍ സെന്ററിലാണ് താരമെത്തിയത്. ഫോണെടുത്തും സാധനങ്ങളുടെ വിവരങ്ങള്‍ കുറിച്ചെടുത്തും വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ലോക് ഡൗണിലായവരെ ആശ്വസിപ്പിക്കുന്നതായിരുന്നു നിഖിലയുടെ സംഭാഷണം. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ കോള്‍ സെന്ററുകളും ഹോം ഡെലിവറിക്കും വലിയ പങ്കുണ്ടെന്നു തളിപ്പറമ്പ് സ്വദേശിയായ നിഖില പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ…

Read More

വൈറലായി നവ്യാ നായരുടെ ഡാല്‍ഗോന കോഫി

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഡാല്‍ഗോണ കോഫിയാണ്. സൗത്ത് കൊറിയന്‍ സ്‌പെഷലാണ് ഡാല്‍ഗോണ. ഇപ്പോഴിതാ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായര്‍. തന്റേതായ ചില ടിപ്‌സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട് .വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍…

Read More

മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് അനുപമ പരമേശ്വരന്‍

വ്യാജചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി അനുപമ പരമേശ്വരന്‍. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി അനുപമ പോസ്റ്റ് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായി. ‘ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?’ അനുപമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചിത്രവും…

Read More

‘നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്’ ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി ചാക്കോച്ചന്‍

ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ആശംസകള്‍ ശ്രദ്ധേയമാകുന്നു. ‘ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. നിന്റെ കൈയ്യില്‍ ഉള്ളത് ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനവും. ഇസഹാക്ക്! പക്ഷേ എനിക്ക് നിന്നോട് പറയാനുണ്ട്. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്.’ ആശംസകള്‍ നേര്‍ന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായത്. ഭാര്യ പ്രിയയും, മകന്‍…

Read More

ഒരു ക്വാറന്റൈന്‍ അപാരത; മക്കളുടെ പരീക്ഷണം; ഇന്ദ്രജിതിന്റെ പുതിയ ലുക്ക്

ക്വാറന്റൈന്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ബോറടി മാറ്റാന്‍ താരങ്ങളെല്ലാം പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഇവിടെയിതാ നടന്‍ ഇന്ദ്രജിത് മക്കളുടെ പുതിയ പരീക്ഷണത്തിന് നിന്ന് കൊടുത്തിരിക്കുകയാണ്. മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ചേര്‍ന്ന് ഇന്ദ്രജിത്തിന്റെ തലമുടിയില്‍ ഒരു പരീക്ഷണം നടത്തി. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടിയ സ്ഥിതിക്ക് ഇന്ദ്രന്‍ മക്കളുടെ ‘ലീല’കള്‍ക്ക് മുമ്പില്‍ മിണ്ടാതിരുന്നു. ഒടുവില്‍ തല മൊട്ടയടിച്ച രൂപത്തിലുള്ള തന്റെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ചിത്രത്തില്‍ അച്ഛനൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് കുട്ടി ‘ബാര്‍ബര്‍മാരു’മുണ്ട്. പുതിയ…

Read More

‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്; വൈറലായി സുരാജിന്റെ ലോക്ഡൗണ്‍ വീഡിയോ

ലോക്ഡൗണ്‍ കാലത്തെ താരങ്ങളുടെ എല്ലാം വീഡിയോ സോഷ്യല്‍മീഡിയയി വൈറലാവുകയാണ്. ഇപ്പോഴിതാ സുരാജ് വെഞ്ഞാറന്‍മൂട് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോ ഈ ലോക്ഡൗണ്‍ കാലത്തെ ചിരിയുണര്‍ത്തുന്ന ഒന്നാണ്. ഭാര്യയോടൊപ്പമുള്ള സുരാജിന്റെ വീഡിയോയാണ് വൈറലാവുന്നത്. ഭാര്യ ഫോണ്‍ നോക്കുമ്പോള്‍ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജിനോട് മകന്‍ അച്ഛന്‍ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ? എന്ന് ചോദിക്കുമ്പോള്‍ അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന് സുരാജിന്റെ തകര്‍പ്പന്‍ മറുപടി. ഒപ്പം ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ…

Read More