പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്: നയന്‍താരയുടെ വിജയത്തില്‍ കയ്യടിച്ച് ആരാധകര്‍
ബാലതാരമായി സിനിമയിലെത്തിയ താരമാണ് ബേബി നയന്‍താര. കിലുക്കം കിലുകിലുക്കമായിരുന്നു ബേബി നയന്‍താരയുടെ ആദ്യ സിനിമ. 2006 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായെത്തി. സിനിമാ അഭിനയം തന്‍റെ പഠനത്തിന് ഒരു തടസ്സവുമുണ്ടാക്കിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. പ്ലസ്ടു പരീക്ഷയില്‍ നയന്‍താര ചക്രവര്‍ത്തി ഫുള്‍ എപ്ലസ് നേടിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. 94.2 ശതമാനം മാര്‍ക്കോടെയാണ് നയന്‍താര പ്ലസ്ടു പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലായിരുന്നു നയന്‍താര പഠിച്ചത്. കൊമേഴ്‍സ് ആയിരുന്നു നയന്‍താരയുടെ പഠനവിഷയം. മലയാളത്തിലും…
