കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം; ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയുടെ നേരിയ ഇടിവും രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണവിലയില്‍ രണ്ട് തവണയായി ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് രാവിലെ വിലയില്‍ നേരിയ വര്‍ധനയുണ്ടായിരിക്കുന്നത്. (gold rate hiked kerala november 14)

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,00,920 രൂപയാണ് നല്‍കേണ്ടി വരിക. ഗ്രാമിന് 12,615 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ 960 രൂപയും ഉച്ചയ്ക്ക് ശേഷം 840 രൂപയുമാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ദീപാവലി ദിനത്തില്‍ വില ഇടിഞ്ഞ ശേഷം വില്‍പ്പന നന്നായി കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.