Headlines

സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ ഗോധ്ര പരാമർശം: തീവയ്പിന്റെ കാരണം തർക്ക വിഷയമാണെന്ന വാദം തെറ്റ്; മുൻ CBI സ്പെഷൽ ഡയറക്ടർ

ഡൽഹി: സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ ഗോധ്ര പരാമർശം തള്ളി മുൻ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന. തീവയ്പിന്റെ കാരണം തർക്ക വിഷയമാണെന്ന വാദം തെറ്റെന്നും അന്വേഷണത്തിൽ നരേന്ദ്ര മോദി സർക്കാർ ഇടപെട്ടിട്ടില്ലെന്നും രാകേഷ് അസ്താന വ്യക്തമാക്കി. അന്വേഷണത്തിന് ഗുജറാത്ത് സർക്കാർ മുസ്‌ലിം ഓഫിസർമാരെ അടക്കം തനിക്ക് നൽകി. അന്വേഷണ കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും വിമർശനം.

ലാലു പ്രസാദ് യാദവ് തന്നെ കുടുക്കാൻ ശ്രമിച്ചു. ജസ്റ്റിസ് യു.സി.ബാനർജി കമ്മിഷനെ ഉപയോഗിച്ച് തന്നെ ലക്ഷ്യമിട്ടു. ഒരു മാധ്യമപ്രവർത്തകനിൽനിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് രാകേഷ് അസ്താന പറയുന്നു. ​അന്വേഷണ നടപടികളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ഇടപെട്ടിട്ടില്ല. കേസിൽ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ കണ്ടെത്തലുകളുമുണ്ടെന്ന് വിശദീകരണം. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായതായും തീപിടിത്തത്തിന്റെ കാരണം ഫോറൻസിക് തെളിവുകൾ സ്ഥിരീകരിച്ചതായും അസ്താന എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.“സബർമതി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീയിട്ടതും 59 തീർത്ഥാടകർ മരിച്ചതുമാണ് കലാപത്തിന് കാരണമായത്” എന്ന് സോണിയ ഗാന്ധി തന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിരുന്നു. ഈ വാദം പൂർണമായി തെറ്റാണെന്നും കോടതിയിൽ അത് തെളിഞ്ഞിട്ടുണ്ടെന്നും അസ്താന പറയുന്നു. 2002 ഫെബ്രുവരി 27-നാണ്, കർസേവകരുമായി സഞ്ചരിച്ചിരുന്ന സബർമതി എക്സ്പ്രസ് ‌‌തീവെച്ച് നശിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേരാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഗുജറാത്ത് സംസ്ഥാനത്തുടനീളം വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തത്.