കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സംസ്ഥാനാനന്തര ബന്ധമുള്ള കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ പഞ്ചാബ് സ്വദേശി മന്‍ദീപ് സിംഗ്, വടകര സ്വദേശി ജിതിന്‍ രാജ് എന്നിവര്‍ അറസ്റ്റിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.സെപ്റ്റംബര്‍ ആറിന് ആറ്റിങ്ങല്‍ കോരാണിയില്‍ വച്ചാണ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. രണ്ടു പ്രതികളെ അന്ന് തന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജി ഹരികൃഷ്ണ…