Headlines

സംസ്ഥാനത്ത് ഇന്ന് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; അകെ മരണം 1306 ആയി

സംസ്ഥാനത്ത് 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ്…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,593 സാമ്പിളുകൾ; 67 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.   67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം…

Read More

6468 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 97,417 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂർ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂർ 355, കാസർഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

സംസ്ഥാനത്ത് പുതുതായി 16 ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ വരവൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുൻസിപ്പാലിറ്റി (26), പെരിന്തൽമണ്ണ മുൻസിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയർകുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാർഡ് 8, 11), ചെറിന്നിയൂർ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (സബ് വാർഡ് 13), ആറന്മുള (സബ് വാർഡ്…

Read More

വാർത്തകളിൽ നിറഞ്ഞ’പഞ്ചരത്ന’ങ്ങളിൽ മൂന്നുപേർ കണ്ണനുമുന്നിൽ വിവാഹിതരായി

വാർത്തകളിൽ നിറഞ്ഞ’പഞ്ചരത്ന’ങ്ങളിൽ മൂന്നുപേർ കണ്ണനുമുന്നിൽ വിവാഹിതരായി. രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരൻ വിദേശത്തായതിനാൽ കല്യാണം പിന്നീടാണ് നടക്കുക. നാലുപേരുടെയും പൊന്നാങ്ങള ഉത്രജൻ ചടങ്ങുകൾ നടത്തി. ഒറ്റപ്രസവത്തിൽ ജനിച്ചവരാണ് ഈ അഞ്ചു മക്കളും. അഞ്ചു മക്കൾക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വർണത്തള കാണിക്കയായി നൽകി. ”കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണൻ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളർത്താനുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല…

Read More

വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു

കൊളത്തൂര്‍: ജോലിക്കെത്തിയ വീട്ടിലെ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഓണപ്പുട സ്വദേശി മൂഴിക്കല്‍ മുസ്തഫ(36)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കൊളത്തൂര്‍ ഓണപ്പുട വില്ലേജുപടിയിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വൈദ്യുതി ലൈനില്‍ തട്ടി അപകടമുണ്ടായത്. മുസ്തഫ ജോലി ചെയ്തിരുന്ന വീടിന്റെയും തൊട്ടടുത്ത കെട്ടിടത്തിന്റെയും ഇടയിലൂടെ കടന്നുപോവുന്ന ലൈനില്‍ ഇരുമ്പുകോണി തട്ടിയാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ മോഴിക്കല്‍ മൊയ്തീന്‍. മാതാവ്:  ഫാത്തിമ. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: റിഫ ഫാത്തിമ, റെസിന്‍ഷാദ്, റൈസ ഫാത്തിമ.

Read More

കരമനയാറിൽ ചാടി 17 വയസ്സുള്ള കമിതാക്കൾ; ആൺകുട്ടിയുടെ മൃതദേഹം ലഭിച്ചു

തിരുവനന്തപുരം കരമനയാറിലേക്ക് ചാടിയ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. 17 വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് പുഴയിൽ ചാടിയത്. ഇതിൽ കാച്ചാണി സ്വദേശിയായ ആൺകുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത് ഫായർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കൊടുവിലാണ് ഒരാളുടെ മൃതദേഹം ലഭിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യാശ്രമമെന്ന് കരുതുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  

Read More

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി ബന്ധുക്കളെ കാണിക്കാൻ അവസരം നൽകുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിക്കുന്നയാളുടെ മുഖം അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണാനുള്ള അവസരം നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർഗനിർദേശങ്ങളനുസരിച്ചാകും അനുമതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിപ് തുറന്ന് മുഖം ബന്ധുക്കൾക്ക് കാണിക്കാം കൊവിഡിനെ തുടർന്ന് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയം ഭരണവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാനിടയുണ്ട്. അതിനാൽ മൃതദേഹം നേരിട്ട് കാണാനോ…

Read More

വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യത

തുലാമഴയെന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ നിഗമനം. രാജ്യത്ത് നിന്ന് 27നകം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങുമെന്നാണ് ഐഎംഡിയുടെ ഇന്നലെ വൈകിട്ടിറങ്ങിയ നിരീക്ഷണത്തില്‍ വ്യക്തമാക്കുന്നത്. ഗുജറാത്ത്, മദ്ധ്യ-തെക്കന്‍ ഇന്ത്യന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ തുടരുകയാണ്.നിലവിലെ അന്തരീക്ഷ സ്ഥിതി അനുകൂലമായതിനാല്‍ 28നകം കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ തുലാമഴയെത്തുമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച കൃത്യമായ വിവരം വരും ദിവസങ്ങളിലെ വ്യക്തമാകുകയുള്ളൂ….

Read More