Headlines

സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും; രാജ്യത്ത് തന്നെ ഇതാദ്യം

സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്ത് തന്നെ ഇതാദ്യമായാണ് കർഷകർക്കായി ഇത്തരമൊരു നടപടി. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. ഉത്പാദനവിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങുവില നിശ്ചയിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളു. പ്രതിസന്ധിയിലായ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് കൃത്യമായ വില ലഭിക്കുന്നതിനുമായാണ് നടപടിയെന്ന് കൃഷി മന്ത്രി സുനിൽകുമാർ പറഞ്ഞു   ഉള്ളിവില ഉയരുന്നത് തടയാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സപ്ലൈകോ, ഹോർട്ടി കോർപ്പ്, കൺസ്യൂമർഫെഡ് മുഖേന നാഫെഡിൽ നിന്നും 1800 ടൺ…

Read More

രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച് കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച് കേരളം. കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും അതുവഴി സംസ്ഥാനത്തിൻ്റെ അഭ്യന്തര പച്ചക്കറി ഉല്പാദനം വർദ്ധിപ്പിക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ…

Read More

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സർക്കാർ പുതിയ പാക്കേജ് തയാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് പകർച്ചവ്യാധി ഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ കാലത്തു പൊതുഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങൾ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആർടിസിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാക്കേജ്. കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സർക്കാർ പറഞ്ഞ വാക്ക്…

Read More

സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തിലിപ്പോൾ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കും. കോവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ്. 80 ശതമാനം ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നടന്നു. ഇത് കോവിഡ്…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; നാല് കിലോ സ്വർണവുമായി നാല് പേർ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി. ഫ്‌ളൈ ദുബൈ വിമാനത്തിൽ എത്തിയ നാല് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടേ കാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാലിൽ കെട്ടിവെച്ച് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഡി ആർ ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ്, ഷംസുദ്ദീൻ, തിരുനെൽവേലി സ്വദേശി കമൽ മുഹിയുദ്ദീൻ…

Read More

സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ഇൻഷുറൻസ് പരിരക്ഷ; പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് മുഴുവൻ പൊലീസുകാർക്കും കുടുംബങ്ങൾക്കുമായി ഇൻഷൂറൻസ് പരിരക്ഷ എത്തുന്നു. പൊലീസ് സഹകരണ സംഘമാണ് ചികിത്സാ സഹായ പദ്ധതിയായ കെയർ പ്ലസ് നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയും.   പ്രതിവർഷം 3600 രൂപയടക്കണം. ഒറ്റത്തവണയായോ തവണകളായോ അടച്ച് തീർക്കാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളാവുന്നവർക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് ലഭിക്കും. ഇരുപതിലധികം ബെഡുകളുള്ള ഏതൊരു അംഗീകൃത ആശുപത്രിയിൽ നിന്നും ആനുകൂല്യം ലഭിക്കും. അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള പൊലീസ് സേനയ്ക്ക് ഇത്തരമൊരു ചികിത്സാ സഹായ പദ്ധതി…

Read More

മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം; മന്ത്രി കെകെ ശൈലജ

കോഴിക്കോട്: കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.   സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ചതില്‍ കൂടുതലും മറ്റുഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടുവാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തില്‍ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന്…

Read More

സ്വർണക്കടത്ത് കേസ് പ്രതി റബിൻസൺ കൊച്ചിയിൽ പിടിയിൽ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസൺ കൊച്ചിയിൽ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദും റബിൻസണും ചേർന്നാണ്.   ഇരുവരെയും നേരത്തെ യുഎഇയിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികൾ റബിൻസണെതിരെ മൊഴി നൽകിയിരുന്നു. റബിൻസണ് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎയും പറഞ്ഞിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

Read More

സംസ്ഥാനത്തെ എല്ലാ പിഎച്ച്‌സിയും ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ

  സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഇനിമുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ (എഫ്‌എച്ച്‌സി). ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെകൂടി‌ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെയാണിത്‌. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170ഉം രണ്ടാംഘട്ടത്തിൽ 503ഉം പിഎച്ച്‌സികളെ എഫ്‌എച്ച്‌സികളാക്കിയിരുന്നു. 461 കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ ഉടൻ സജ്ജമാകും. കുടുംബാരോഗ്യ കേന്ദ്രമാകുമ്പോൾ ഉച്ചവരെയായിരുന്ന പ്രവർത്തനസമയം എഫ്‌എച്ച്‌സിളാകുമ്പോൾ ‌ രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ ആറുവരെയാകും. ഒരു ഡോക്ടറുടെ സ്ഥാനത്ത്‌ മൂന്ന്‌ ഡോക്ടർമാരുടെ സേവനം ലഭിക്കും. നേഴ്‌സ്‌, ലാബ്‌…

Read More