Headlines

പാലാ സീറ്റിൽ ആശങ്കയില്ല; സീറ്റിനെ ചൊല്ലി ബലം പിടിക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്: മാണി സി കാപ്പൻ

സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് എൻ സി പി നേതാവ് മാണി സി കാപ്പൻ. പാലാ സീറ്റിൽ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യും. ഇടതു മുന്നണിയിൽ വിശ്വാസമുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതോടെ പാലാ സീറ്റിനെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. പാലാ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടാണ് മാണി സി കാപ്പൻ തുടക്കം മുതലെ സ്വീകരിച്ചത്. അതേസമയം ജോസ് കെ…

Read More

വൈക്കത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം വൈക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വൈക്കം തലയാളം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് കൃത്യം നടത്തിയത്. ഇയാളുടെ ഭാര്യ സൂസമ്മയാണ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ബാബു സൂസമ്മയെ വെട്ടിയത്. വയറിൽ വെട്ടേറ്റ സൂസമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

Read More

ഇടത് പ്രവേശനം കെ എം മാണിക്ക് ലഭിച്ച അംഗീകാരം; മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി

ഇടതുമുന്നണി പ്രവേശനം കെ എം മാണിക്ക് കിട്ടിയ അംഗീകാരമെന്ന് ജോസ് കെ മാണി. മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സമയമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീന മേഖലകളിലെ സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു   വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് വിഭാഗത്തെ ഘടകക്ഷിയാക്കാൻ ധാരണയായത്. പുറത്തു നിർത്തി സഹകരിപ്പിക്കുന്നതിന് പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് സിപിഎം നിലപാട് എടുത്തിരുന്നു.   സിപിഐയുടെ കൂടി എതിർപ്പ് ഇല്ലാതായതോടെയാണ് ജോസ് കെ…

Read More

സംസ്ഥാനത്ത് പിടിമുറുക്കി അവയവദാന മാഫിയ; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി   തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി ശ്രീജിത്തിന്റെ രി്പപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.   സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. കേസിൽ ആരെയും പ്രതിയാക്കാതെയാണ് എഫ് ഐ…

Read More

എറണാകുളത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു

എറണാകുളം ജില്ലയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീൻ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ നാലു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.   എറണാകുളം ജില്ലയിൽ ഇന്നലെ 929 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 718 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ 197 പേരുടെ…

Read More

വിജയ് പി നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  യൂട്യൂബർ വിജയ് പി നായരെ മുറിയിൽ കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞു തീർക്കാനാണ് പോയതെന്നുമാണ് ഇവർ പറയുന്നത്. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യത്തിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. വിജയ് പി നായർ പ്രകോപനപരമായി പെരുമാറിയെന്നും ഹർജിയിൽ ഇവർ പറയുന്നു. ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവ മോഷണം…

Read More

ഇരുചക്രവാഹനത്തിൻ്റെ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ലൈസൻസ് നഷ്ടമാകും

തിരുവനന്തപുരം : പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ അറിയിച്ചു. കേന്ദ്രനിയമത്തിൽ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസർക്കാർ കുറച്ചിരുന്നു. എന്നാൽ, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രൈവർ റിഫ്രഷർ കോഴ്സിന് അയക്കാനും കഴിയും. ഈ വ്യവസ്ഥകൾ മലപ്പുറം…

Read More

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.   പത്താ ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഈ പരീക്ഷയ്ക്ക് 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 184 തസ്തികകളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്നത്. വിവിധ പരീക്ഷകള്‍ വെവ്വേറെ നടത്തുമ്പോഴുള്ള സമയ, പണ നഷ്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.  …

Read More

പയ്യോളിയില്‍ വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു

പയ്യോളി: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പള്ളിക്കര വലിയപറമ്പത്ത് ദേവരാജന്റെ മകന്‍ ആദിത്യന്‍ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടയാണ് സംഭവം. അയനിക്കാട് സേവന നഗര്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കോഴിക്കോട് പോളിടെക്‌നിക്കില്‍ ടൂള്‍ ആന്റ് ഡൈ കോഴ്‌സിന് പ്രവേശനം നേടിയിരുന്നു. അമ്മ: ഷിബില. സഹോദരി: പാര്‍വ്വണ (തൃക്കോട്ടൂര്‍ യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി)

Read More

വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീടുകളിൽ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്‌ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്നതു പോലെ ആളുകൾ കൂടുന്ന ചടങ്ങുകൾ വിദ്യാരംഭത്തിനു ഇത്തവണയുണ്ടാകില്ല. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി ​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വ് വ​ന്ന​തോ​ടെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടി. വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ മ​ടി കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. . സ്വകാര്യ…

Read More