Headlines

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എൽഡിഎഫ് ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു

രണ്ടാം പിണാറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഉഭയ കക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കം. ഘടക കക്ഷികളുമായി സിപിഎം നേതാക്കൾ ഇന്ന് ചർച്ച നടത്തും. മെയ് 17ന് ചേരുന്ന എൽ ഡി എഫ് യോഗത്തിന് മുമ്പായി ധാരണയിലെത്താനാണ് നീക്കം കേരളാ കോൺഗ്രസ് എം, എൻസിപി, ജനതാദൾ, കേരളാ കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ എന്നീ പാർട്ടികളുമായാണ് സിപിഎം ചർച്ച നടത്തുക. രണ്ട് മന്ത്രിസ്ഥാനങ്ങലാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും…

Read More

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എൽഡിഎഫ് ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു

  രണ്ടാം പിണാറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഉഭയ കക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കം. ഘടക കക്ഷികളുമായി സിപിഎം നേതാക്കൾ ഇന്ന് ചർച്ച നടത്തും. മെയ് 17ന് ചേരുന്ന എൽ ഡി എഫ് യോഗത്തിന് മുമ്പായി ധാരണയിലെത്താനാണ് നീക്കം കേരളാ കോൺഗ്രസ് എം, എൻസിപി, ജനതാദൾ, കേരളാ കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ എന്നീ പാർട്ടികളുമായാണ് സിപിഎം ചർച്ച നടത്തുക. രണ്ട് മന്ത്രിസ്ഥാനങ്ങലാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്…

Read More

കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളിലെ അമിത ഫീസ്: ഹൈക്കോടതിയിലെ പ്രത്യേക സിറ്റിംഗ് ഇന്ന്

  കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ്. ഉച്ചയ്ക്ക് ശേഷമാണ് ഹർജി പരിഗണിക്കുന്നത്. ചികിത്സാ നിരക്ക് കുറയ്ക്കാൻ സർക്കാർ എടുക്കുന്ന നടപടികൾ അറിയിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട് സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രി കൊവിഡ് ചികിത്സയുടെ പേരിൽ പതിനായിരക്കണക്കിന് രൂപ ഫീസായി ഈടാക്കിയത് സംബന്ധിച്ച വാർത്തയെ തുടർന്ന് കോടതി ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ ജില്ലാ…

Read More

സംസ്ഥാനം പണം മുടക്കി വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

  സംസ്ഥാനം പണം മുടക്കി നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഒരു കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങുന്നത്. ഇതിൽ മൂന്നര ലക്ഷം ഡോലാണ് ഇന്നെത്തുന്നത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്താണ് വാക്‌സിൻ എത്തുന്നത്. ഗുരുതര രോഗികൾക്കും പൊതുപ്രവർത്തനത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യഘട്ടത്തിൽ പരിഗണന. 75 ലക്ഷം കൊവിഷീൽഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് സംസ്ഥാനം വില നൽകി വാങ്ങാൻ തീരുമാനിച്ചത്.

Read More

കൊവിഡിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയും: ഇന്ധന വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 93.51 രൂപയായി. ഡീസലിന് 88.25 രൂപയാണ് കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഫലം വന്നതിന് പിന്നാലെ ദിവസേന ഇന്ധനവില വർധിപ്പിക്കുകയായിരുന്നു.

Read More

കായംകുളം ദേശീയപാതയിൽ മത്സ്യലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആർക്കും പരുക്കില്ല

  കായംകുളം കൃഷ്ണപുരം അജന്താ ജംഗ്ഷന് സമീപം ദേശീയപാതയിൽ മത്സ്യലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ലോറി ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കോഴിക്കോട് നിന്ന് മത്സ്യം കയറ്റി വവ്വക്കാവിന് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മഴയെ തുടർന്ന് ലോറി തെന്നി മറിയുകയായിരുന്നുവെന്ന് ലോറി ജീവനക്കാർ പറയുന്നു.

Read More

ലോക്ക് ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്; പരിശോധന കൂടുതൽ കർശനമാക്കാൻ പോലീസ്

  സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവർത്തി ദിനമായതിനാൽ കഴിഞ്ഞ രണ്ട് ദിവസത്തിനെ അപേക്ഷിച്ച് കൂടുതൽ പേർ ഇന്ന് പുറത്തിറങ്ങുമോയെന്ന ആശങ്ക പോലീസിനുണ്ട്. ഇന്ന് പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പുറത്തിറങ്ങാം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമക്ക് പാസിന് അപേക്ഷിക്കാം. കഴിഞ്ഞ രണ്ട് ദിവസവും ലോക്ക് ഡൗണിനോട് ആളുകൾ സഹകരിക്കുന്നതാണ് കണ്ടത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്താകെ 3065 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്….

Read More

സിൽവർ ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്; വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതിയായി

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാത പദ്ധതിയായ സിൽവർ ലൈൻ യാഥാർഥ്യമാകുന്നു. വിദേശവായ്പ പദ്ധതിക്കായി സ്വീകരിക്കുന്നതിന് അനുമതിയായി. നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരം വരെ എത്തിച്ചേരാവുന്ന പദ്ധതിക്ക് കഴിഞ്ഞ ജൂണിൽ സർക്കാർ അനുമതി നൽകിയിരുന്നു 64,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 33,700 കോടി വിദേശ വായ്പയെടുക്കും. കേരളാ റെയിൽ ഡെവലെപ്‌മെന്റ് കോർപറേഷൻ സമർപ്പിച്ച സാങ്കേതിക പഠന റിപ്പോർട്ട് പരിഗണിച്ച നീതി ആയോഗ് വിദേശ വായ്പ സ്വീകരിക്കുന്നതിന് അനുമതി നൽകുകയായിരുന്നു….

Read More

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി 90 ദിവസത്തേക്കാണ് പരോൾ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിശ്ചയിച്ച സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പൻ ഫീസ്; നടപടിക്ക് ഹൈക്കോടതി നിർദേശം

  കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കലക്ടർ ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പട്ടിട്ടുണ്ട്. പിപിഇ കിറ്റിന്റെ അടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്നത്. ആലുവ അൻവർ മെമ്മോറയിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണ്. 350 രൂപ…

Read More