Headlines

മംഗലാപുരത്ത് നിന്നുള്ള വിതരണം മുടങ്ങി; കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയ നിലയിലാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ് കാസർകോട് നഗരത്തിലെ രണ്ട് ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂരിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമത്തിന് കാരണമെന്നും കർണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി…

Read More

ഉപയോഗം വർധിച്ചു: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി പുറത്തേക്ക് അയക്കാനാകില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഓക്‌സിജന്റെ ഉപഭോഗം കൂടുതലാകുകയാണ്. ഇനി മുതൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയിച്ചു. 219 ടൺ ഓക്‌സിജനാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തിൽ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിക്കുന്നത്. കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന തരത്തിൽ ഇന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തുത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ…

Read More

മംഗലാപുരത്ത് നിന്നുള്ള വിതരണം മുടങ്ങി; കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

  കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയ നിലയിലാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ് കാസർകോട് നഗരത്തിലെ രണ്ട് ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂരിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമത്തിന് കാരണമെന്നും കർണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും രാജ്‌മോഹൻ ഉണ്ണിത്താൻ…

Read More

അർഹതപ്പെട്ട പ്രതിനിധ്യം ചോദിച്ചുവെന്ന് ജോസ് കെ മാണി; ആവശ്യപ്പെട്ടത് രണ്ട് മന്ത്രിസ്ഥാനം

  രണ്ടാം പിണറായി സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടതായി സൂചന. ഇന്ന് സിപിഎം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജോസ് കെ മാണി രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കാര്യം ആവശ്യപ്പെട്ടത് കേരളാ കോൺഗ്രസ് പാർട്ടിക്ക് മന്ത്രിസഭയിൽ അർഹതപ്പെട്ട പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചയാകാമെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ചർച്ചയിൽ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും ജോസ് കെ മാണി പ്രതികരിച്ചു….

Read More

സംസ്ഥാനം വില കൊടുത്തു വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

  സംസ്ഥാനം വില കൊടുത്തു വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നര ലക്ഷം ഡോസാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വാക്‌സിൻ മഞ്ഞുമ്മലിലെ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മേഖലാ വെയർ ഹൗസിലേക്ക് മാറ്റി ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നൽകുകയെന്നത് ആരോഗ്യവകുപ്പ് തീരുമാനിക്കും. അതിന് ശേഷം ഓരോ ജില്ലയ്ക്കുമുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും. ഒരു കോടി ഡോസ് വാക്‌സിനാണ് കേരളം മരുന്ന് നിർമാതാക്കളിൽ നിന്നും നേരിട്ട് വാങ്ങുന്നത്. 18-45 വയസ്സിനിടയിൽ…

Read More

കൊവിഡ് ചികിത്സക്ക് ജനറൽ വാർഡിൽ പരമാവധി 2645 രൂപ ഈടാക്കാം; ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ

  സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും അടക്കം 2645 രൂപ മാത്രമേ ഈടാക്കാവു എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ജനറൽ വാർഡിൽ ഒരു ദിവസം ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവുവെന്നും വിജ്ഞാപനത്തിൽ പറയുന്നു സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിംഗ് ചാർജ് തുടങ്ങി 2645 രൂപ…

Read More

കൊല്ലത്തെ മെഡിട്രീന ആശുപത്രി കൊവിഡ് ചികിത്സക്കെന്ന പേരിൽ 50കാരിക്ക് നൽകിയത് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബിൽ

  കൊവിഡ് ചികിത്സയുടെ പേരിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുന്നു. കൊല്ലം മെഡിട്രീന ആശുപത്രിക്കെതിരെയാണ് പുതിയ പരാതി. ജാസ്മി എന്ന 50കാരിക്ക് 5.10 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി നൽകിയത്. ഐസിയുവിൽ പ്രതിദിനം 12,000 രൂപ എന്ന നിരക്ക് പറഞ്ഞാണ് രോഗിയെ പ്രവേശിപ്പിച്ചത്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കാൻ തുടങ്ങുകയായിരുന്നു. ഡോക്ടർ ഐസിയുവിൽ സന്ദർശിക്കുന്നതിന് 2000 രൂപ വീതവും പിപിഇ കിറ്റിന് പല ദിവസങ്ങളിൽ പല തുകയും ഈടാക്കി. ഈ മാസം…

Read More

എറണാകുളം മാടവനയിൽ നടന്ന വാഹനാപകടത്തിൽ നഴ്‌സായ യുവതി മരിച്ചു

  എറണാകുളത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനു തോമസ് മരിച്ചു.

Read More

കോഴിക്കോട് സ്വദേശിയായ നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് സ്വദേശിയായ നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു കോഴിക്കോട്:ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് ബാലുശ്ശേരി റജുലാലിൻ്റ ഭാര്യ രമ്യ റജുലാൽ ആണ് മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിസേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.

Read More

കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

  കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ് ഈടാക്കിയ സംഭവത്തിൽ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസ്. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചുവെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമെതിരെയാണ് കേസ് ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദേശിച്ചിരുന്നു. പിപിഇ കിറ്റിന്റെ പേരിലടക്കം പതിനായിരക്കണക്കിന് രൂപയാണ് ആശുപത്രി ഈടാക്കിയത്. അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി 37,350 രൂപായണ് ഇവർ ഈടാക്കിയത്. പത്ത് ദിവസത്തെ കൊവിഡ് ചികിത്സക്ക് ആൻസൻ…

Read More