Headlines

കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇല്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍, ഏവർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ

ഇസ്‍ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. റമദാന്‍ മുപ്പത് പൂര്‍ത്തികരിച്ചതിന് ശേഷമാണ് ഇത്തവണ പെരുന്നാളെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇത്തവണയും ഉണ്ടാവില്ല. കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ലോക്ഡൌണ്‍ സമയത്താണ് ഇത്തവണയും ഈദുല്‍ ഫിത്വര്‍. ഈദ് ഗാഹുകളിലും മസ്ജിദുകളിലും നിസ്ക്കാരം ഇല്ലാത്തതിനാല്‍ വീട്ടിലിരുന്നാണ് പ്രാര്‍ത്ഥനകള്‍. കൂട്ടുകാരുടേയും ബന്ധുക്കളുടെയുമെക്കെ വീടുകള്‍ സന്ദര്‍ശിച്ച് സ്നേഹം പുതുക്കുന്ന ഒത്തുചേരലുകളെല്ലാം ഓര്‍മകളാകും. മൈലാഞ്ചി ഇടുന്നതും പുതുവസ്ത്രം ധരിക്കുന്നതും ചെറിയ പെരുന്നാളിന്‍റെ പ്രത്യേകതയാണെങ്കിലും കോവിഡും ലോക്ഡൌണും കാരണം അതും…

Read More

ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റാകും: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്ത് എത്താൻ നിർദേശിച്ചു….

Read More

കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും ഉയരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

  ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ യാതൊരു കുറവുമില്ലാത്തത് കടുത്ത ആശങ്കക്ക് വഴിവെക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കേസുകളിൽ കുറവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ ലോക്ക് ഡൗൺ നീട്ടിയേക്കും കൊവിഡ് കണക്കുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ അവസാന ഘട്ടത്തിൽ മാത്രമേ ഇതിൽ തീരുമാനമുണ്ടാകുകയുള്ളു. ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ നീട്ടിയാലും അതുമായി മുന്നോട്ടുപോകുന്നതിൽ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Read More

‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം; കൂട്ടംചേരൽ ഒഴിവാക്കണം’: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. പ്രാ​ര്‍​ത്ഥ​ന വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും വി​ശ്വാ​സ ലോ​ക​മാ​കെ 30 ദി​വ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണെന്നും എ​ല്ലാ​വ​ര്‍​ക്കും പെ​രു​ന്നാ​ള്‍ ആ​ശം​സ​കള്‍ ​നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂ​ട്ടം ചേ​ര​ല്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ല​ത്ത് ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്റെ നിർദ്ദേശപ്രകാരമോ; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തെ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞാ ചടങ്ങ് വൈകുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘ അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആൾക്കാർ തന്നെ പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ്…

Read More

18-45 പ്രായക്കാരിൽ മറ്റ് രോഗങ്ങൾ ഉള്ളവർക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകും: മുഖ്യമന്ത്രി

  18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മുൻഗണനാ വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ നൽകുന്നത് തീരുമാനിക്കും. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ ആദ്യ ബാച്ച് കേരളത്തിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റയടിക്ക് എല്ലാവർക്കും വാക്‌സിൻ നൽകുകയെന്നത് വെല്ലുവിളിയാണ്. എല്ലാവർക്കും വാക്‌സിൻ നൽകുകയെന്നതാണ് സർക്കാർ നയം. എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും വാക്‌സിൻ നൽകാൻ മാത്രം ലഭ്യമല്ല. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കേന്ദ്രസർക്കാരാണ്…

Read More

കേരളം വില കൊടുത്തുവാങ്ങിയ കൊവാക്‌സിന്റെ ആദ്യ ബാച്ച് എത്തി

  സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങുന്ന കൊവാക്‌സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി. 1,37,580 ഡോസ് വാക്‌സിനാണ് എത്തിയത്. ഇവ ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി വിവിധ ജില്ലകളിലേക്ക് കൈമാറും. 25 ലക്ഷം ഡോസ് കൊവാക്‌സിനാണ് കേരളം ഓർഡർ നൽകിയിരിക്കുന്നത് ബാക്കിയുള്ള ഡോസുകൾ എത്താൻ വൈകിയേക്കുമെന്നാണ് വിവരം. മരുന്ന് നിർമാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല. പതിനെട്ട് സംസ്ഥാനങ്ങളുടെ പുതിയ പട്ടികയാണ് പുറത്തുവിട്ടത്.    

Read More

മാനവികതയുടെയും ഒരുമയുടെയും ഉദാത്തമായ ആശയം; ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തി വ്രതകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും നടത്തണം. റമദാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കൊവിഡ്, 95 മരണം; 34,600 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ ശവപ്പെട്ടി കച്ചവടക്കാരന് നേരെ ബോംബാക്രമണം; അയൽവാസി പിടിയിൽ

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ ശവപ്പെട്ടി കച്ചവടക്കാരന് നേരെ ബോംബാക്രമണം. ഗുരുതരമായി പരുക്കേറ്റ അരുവിയോട് സ്വദേശി വർഗീസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അയൽവാസി സെബാസ്റ്റ്യനാണ് പ്രതി. ഇയാളെ പോലീസ് പിടികൂടി ബുധനാഴ്ച രാവിലെയാണ് സംഭവം. സെബാസ്റ്റ്യന്റെ വീടിന് സമീപത്താണ് വർഗീസ് ശവപ്പെട്ടി കട നടത്തുന്നത്. ഇതിനെതിരെ സെബാസ്റ്റ്യൻ നിരവധി തവണ പരാതി നൽകിയിരുന്നു. എങ്കിലും ഇതിൽ നടപടിയുണ്ടായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ഇന്ന് രാവിലെ വർഗീസിന്റെ കടയ്ക്ക് നേരെ ഇയാൾ പെട്രോൾ ബോംബെറിഞ്ഞത്. കാലുകൾക്ക് ചലനശേഷി…

Read More