Headlines

മഹിളാ കോൺഗ്രസിൽ കൂട്ടരാജി; ജനറൽ സെക്രട്ടറിമാർ എൻ സി പിയിലേക്ക്

  മഹിളാ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ എൻ സി പിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി അജിത, ശാന്താകുമാരി, ഡോളി കെ ജോർജ് എന്നിവരാണ് രാജിവെച്ചത്. മൂന്ന് പേരും എൻസിപിയിൽ ചേരും ലതിക സുഭാഷിന് പിന്തുണ അറിയിച്ചുകൊണ്ടാണ് മൂന്ന് പേരും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കൂടുതൽ പേർ കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേരുമെന്നാണ് സൂചന. ലതിക സുഭാഷ് നേരത്തെ തന്നെ എൻസിപിയിൽ ചേർന്നിരുന്നു.

Read More

മലപ്പുറത്ത് ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

  മലപ്പുറത്ത് ചെനക്കലങ്ങാടിയിൽ ഉറക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പാറോൽ പ്രിയേഷാണ് അറസ്റ്റിലായത്. ഇവർ വാടകക്ക് താമസിക്കുന്ന തേഞ്ഞിപ്പാലം കൊളത്തോടുള്ള വീട്ടിൽ വെച്ച് ഇന്നലെ അർധരാത്രിയോടെയാണ് സംഭവം പ്രിയേഷിന്റെ ഭാര്യ സിന്ധു, ആറ് വയസ്സുകാരനായ മകൻ അഭിരാം എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റ കുട്ടിയാണ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി അയൽവാസികളോട് വിവരം പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

Read More

പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാന്‍ ചിലവാക്കിയത് വൻ തുക; ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തിൽ

  തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിന്നാലെ ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തിൽ. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് പൈസ കൈപ്പറ്റാനാണ് ശ്രമിച്ചിരിക്കുന്നത്. ഇതിന് പുറമേ 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും, 95 കിലോ പഴം വാങ്ങാനായി 2660 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സമിതിയിലെ ബിജെപി…

Read More

മഴക്കാലത്ത് റിലീഫ് ക്യാമ്പുകളില്‍ കോവിഡ് രോഗികള്‍ എത്തിയാല്‍ രോഗം പടരും; ക്രമീകരണങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴക്കാലം ആരംഭിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 4, 5, 6 തീയതികളിലാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്നും 6ന് വീടും പരിസരവുമാണ് ശുചിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍…

Read More

പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണ്; പിന്തുണയുമായി മുഖ്യമന്ത്രി

  ലക്ഷദ്വീപ് പ്രശ്‌നത്തിൽ ദ്വീപ് വാസികൾക്ക് പിന്തുണ അറിയിച്ച നടൻ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘ്പരിവാർ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരെയും അതേ അസഹിഷ്ണുത കാണിച്ചു. എന്നാൽ നമ്മുടെ സമൂഹത്തിന് അതിനോട് യോജിപ്പില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നിൽക്കുക പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന…

Read More

ജൂൺ 15നകം പരമാവധി പേർക്കും വാക്‌സിൻ നൽകും; സംസ്ഥാനത്ത് വാക്‌സിൻ നിർമാണത്തിന് പദ്ധതികൾ

  സംസ്ഥാനത്ത് വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിൻ നിർമാണ കമ്പനികളുടെ യൂനിറ്റുകൾ സ്ഥാപിക്കാൻ കമ്പനികൾക്ക് താത്പര്യമുണ്ട്. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വാക്‌സിനേഷൻ ഊർജിതമാക്കും. ജൂൺ 15നകം പരമാവധി വാക്‌സിൻ നൽകും. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും വേഗം വാക്‌സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിനേഷൻ പരമാവധി…

Read More

എറണാകുളത്ത് എ എസ് ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

  എറണാകുളം ഹാർബർ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. എ എസ് ഐ ഉത്തംകുമാറിനെ കാണാതായതായാണ് ഭാര്യ നൽകിയ പരാതി. സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു ഡ്യൂട്ടിയിൽ വൈകിയെത്തിയതിന് സിഐ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് പോയത്. സിഐ ഉത്തംകുമാറിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വ്യവസായ സ്ഥാപനങ്ങൾക്ക് തുറക്കാം, ബാങ്കുകളുടെ പ്രവർത്തന സമയം നീട്ടി: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  എല്ലാ ജില്ലകളിലും ജൂൺ 9 വരെ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അത്യാവശ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട് എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാം. ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനത്തിൽ കൂടാൻ പാടില്ല. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നൽകുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ തുറന്ന് പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ,…

Read More

കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…

Read More

സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

  സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മദ്യത്തിന്റെ ഹോം ഡെലിവറിയും പരിഗണനയിലില്ല. അതേസമയം കള്ളുഷാപ്പുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന സൂചനയും മന്ത്രി നൽകി സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. എന്തൊക്കെ ഇളവുകളാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം വാർത്താ സമ്മേളനത്തിൽ അറിയിക്കും.

Read More