Headlines

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

  ആലപ്പുഴയിൽ നങ്ങ്യാർകുളങ്ങര കവലക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട് കാർ യാത്രികരായ കായംകുളം സ്വദേശി റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത…

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു, പെട്രോൾ വില നൂറിലേക്ക്

  കൊവിഡിൽ വലയുന്ന ജനത്തെ മോദി സർക്കാർ അനുഗ്രാഹിശിസുകളോടെ കൂടുതൽ ദ്രോഹിച്ച് എണ്ണകമ്പനികൾ. രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.98 രൂപയായി. ഡീസലിന് 91.28 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 94.04 രൂപയായി. ഡീസലിന് 90.46 രൂപയായി.

Read More

ലോക്ക് ഡൗൺ തുടരുമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും; കൂടുതൽ ഇളവുകൾക്ക് സാധ്യത

  സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക് ഡൗൺ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും ഇന്നലെ മൊബൈൽ ഫോൺ, കണ്ണട ഷോപ്പുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ ഷോപ്പുകൾക്ക് തുറക്കാം. ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്ന മറ്റ് കടകൾക്കും ഏതെങ്കിലും ദിവസം തുറക്കാൻ അനുമതി നൽകിയേക്കും. ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ ടിപിആർ പത്തിൽ…

Read More

കൂടുതൽ ഇളവുകൾ; മൊബൈൽ, കണ്ണട ഷോപ്പുകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം

സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിൽ കൂടുതൽ ഇളവുകൾ. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവക്കാണ് ഇളവുകൾ. ഈ കടകൾക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാം. നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള മലപ്പുറത്ത് ഇളവ് ബാധകമായിരിക്കില്ല.

Read More

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാർ സന്ദർശിച്ചു; പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

  വിഴിഞ്ഞത്ത് ബോട്ടപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ മന്ത്രിമാരായ ആന്റണി രാജുവും സജി ചെറിയാനും സന്ദർശിച്ചു. മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപ വീതം മന്ത്രിമാർ കൈമാറി ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രിമാർ അറിയിച്ചു. കാലാവസ്ഥ അനൂകൂലമായാൽ നാളെ തന്നെ ഇത് ചെയ്യും. മത്സ്യത്തൊഴിലാളികൾക്ക് ജീവൻരക്ഷാ സംവിധാനങ്ങൾ കൈമാറുമെന്നും സജി ചെറിയാൻ അറിയിച്ചു. വിഴിഞ്ഞം സ്വദേശി ശബരിയാർ, പൂന്തുറ…

Read More

വിദേശത്തേക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ നേരത്തെ നൽകും

  വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി നിലവിൽ രജിസ്‌ട്രേഷനായി ആധാകർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ നൽകിയവർക്ക് ഇതുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻരെ നിർദേശപ്രകാരം രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ 12 മുതൽ 16…

Read More

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

  കേരളത്തിൽ ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച്…

Read More

നേരത്തെ പറയാമായിരുന്നു: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് ചെന്നിത്തല

പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം പറയുന്നത്. പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തെ പറയാമായിരുന്നു. തീരുമാനം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ താൻ പിൻമാറുമായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു  

Read More

രണ്ട് മാസം മുന്‍പ് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അതേ കിണറ്റില്‍ ഭാര്യയും മകളും മരിച്ച നിലയില്‍

ആറ്റിങ്ങല്‍: നിലയ്ക്കാമുക്കില്‍ യുവതിയെയും മകളെയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ ബിന്ദു(35), ദേവയാനി(8) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണാണ് രണ്ട് മാസം മുന്‍പ് ഇതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.  

Read More