Headlines

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

  പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. മുതലപ്പൊഴിയിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളാണ് ഷാജുവിന്റെ മൃതദേഹം പൂത്തുറക്ക് സമീപം കടലിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ഷാജുവിനായുള്ള തെരച്ചിൽ വൈകുന്നുവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.

Read More

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഹർജി; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ചോദിച്ച് ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി ഫയൽ ചെയ്യാനാണ് ഹൈക്കോടതി നിർദേശിച്ചത്. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന നിർദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി കെപിസിസി സെക്രട്ടറി കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹർജി നൽകിയത്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. ഇവ പലതും ദ്വീപിന്റെ പാരമ്പര്യ, സാംസ്‌കാരിക തനിമക്ക് കോട്ടം വരുത്തുന്നതാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

Read More

രാജിസന്നദ്ധത അറിയിച്ചതാണ്: ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി

ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസിഡന്റ് കസേരയിൽ നിന്നിറങ്ങാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാത്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിലായിരുന്നു രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജിസന്നദ്ധത അറിയിച്ചതിനാൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയെയും രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ രാമചന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നിട്ടും രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു രാമചന്ദ്രൻ. ഒടുവിൽ വിമർശനങ്ങൾ ശക്തമായതോടെയാണ് വേണമെങ്കിൽ…

Read More

നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ

നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ   ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ. സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ​ഗവർണർ ഓർമിപ്പിച്ചു. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകൽ ആണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി ആരംഭിക്കും. സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നത്. വായ്പാ…

Read More

ടി പിയുടെ ചിത്രമടങ്ങിയ ബാഡ്ജ്: പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെ കെ രമ

  സത്യപ്രതിജ്ഞാ ദിനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചതിനെതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെ കെ രമ. എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരം നൽകിയ പരാതി ആയിരിക്കാമെന്ന് രമ പരിഹസിച്ചു. ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു രമയുടെ സത്യപ്രതിജ്ഞ. ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി പി പ്രേംകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി.

Read More

വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കാന്‍ തീരുമാനം

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കാന്‍ സാധിക്കുന്ന വിധത്തിലേക്ക് മാറാന്‍ വൈദ്യുതി ബോര്‍ഡ്. 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ ഓണ്‍ലൈന്‍ വഴി അടക്കുന്ന സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടയ്ക്കാന്‍ അനുവദിക്കും. എന്നാല്‍ ഈ തീരുമാനം പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം. ഇതിലൂടെ…

Read More

കെ ഫോൺ ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴിയാക്കും: നയപ്രഖ്യാപനം

  സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും: നയപ്രഖ്യാപനം രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീ സമത്വത്തിന്…

Read More

വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു

പത്തനംതിട്ട:  വാഹനാപകടത്തിൽ നാലു വയസുകാരൻ മരിച്ചു. വികോട്ടയം സ്വദേശി പ്രേംകുമാറിന്റെ മകൻ    കാർത്തിക് ദേവാണ് മരിച്ചത്. കാർത്തിക് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കരിങ്കല്ലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർത്തിക്കിന്റെ അച്ഛന്റെ സഹോദരൻ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച 5 ജില്ലകളിലും തിങ്കളാഴ്ച്ച 9 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് പരമാവധി 50 കിമി വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം. ഇന്ന് എല്ലാ…

Read More

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാനന്തവാടി: വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ നുച്ചിയന്‍ അമ്മദിന്റെ മകനാണ്. വീടിന്റെ സമീപത്തെ വൈദ്യുതപോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഉച്ചക്കു ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: മാമി. ജസീലയാണ് ഭാര്യ. സഹോദരങ്ങള്‍: സലാഹ്, സഈദ് (ഇരുവരും സൗദി),…

Read More