Headlines

ലക്ഷദ്വീപിലെ വികസനം കാണിക്കാൻ പിണറായിയെയും വി ഡി സതീശനെയും ഒന്നിച്ചു കൊണ്ടുപോകാമെന്ന് അബ്ദുള്ളക്കുട്ടി

  ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. വികസനം നേരിട്ടറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഒന്നിച്ച് ദ്വീപിലേക്ക് കൊണ്ടുപോകുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു ഇത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തലാണ്. ഈ സഭ കോയമ്പത്തൂരിൽ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച അബ്ദുൽ നാസർ മദനിയെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയതാണ്. മുമ്പ് നോട്ടുനിരോധനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്താണ് നോട്ടുനിരോധനമെന്നും അത് ഇന്ത്യക്കുണ്ടായ നേട്ടമെന്താണെന്നും…

Read More

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധം

  കൊച്ചി: ലക്ഷദ്വീപ് പരിഷ്കാരങ്ങൾക്കെതിരെ കൊച്ചിയിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നു. രാവിലെ എൽജെ‍ഡി, എൽവൈജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ അഡ്മിനിട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ കോലത്തിൽ ചാണകവെള്ളം ഒഴിച്ചാണ് പ്രതിഷേധിച്ചത്. രാവിലെ മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഇവിടെ പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിഷേധ സമരങ്ങളാണ് ഇവിടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്നത്. ലക്ഷദ്വീപിനെ കാവിവൽക്കരിക്കാനും വ്യാവസായികമായ ഗൂഢ ലക്ഷ്യങ്ങൾ വച്ചുമാണ് പുതിയ പരിഷ്കാരങ്ങൾ…

Read More

ഏപ്രിലിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 5 വരെ നീട്ടി; ജൂണിലെ റേഷന്‍ വിതരണം 7 മുതൽ

  തിരുവനന്തപുരം: കൊവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 5 വരെ നീട്ടി. ലോക്ഡൗണും ടെന്‍ഡര്‍ നടപടികളിലെ പ്രശ്‌നങ്ങളും സാധനങ്ങളുടെയും ജീവനക്കാരുടെയും ലഭ്യതക്കുറവും മൂലം കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. മെയിലെ റേഷന്‍ ശനിയാഴ്ച വരെ ലഭിക്കുമെന്നും അതിനു ശേഷവും മെയ് മാസത്തെ കിറ്റ് വിതരണം തുടരുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു….

Read More

ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞത്. കെണിയിൽ വീഴാതിരിക്കാനാണ് അതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ പ്രതികരിക്കാതിരുന്നത്. വാർത്ത വന്ന ശേഷം തിരുത്തിയാൽ ഖേദം പറഞ്ഞില്ലെന്നാകും പ്രചാരണമെന്നും കടകംപള്ളി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി  

Read More

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം: ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം ചില ഭേദഗതികൾ ഉന്നയിച്ചു. ഇവ സർക്കാർ അംഗീകരിച്ചു. തുടർന്ന് പ്രമേയം ഏകണ്‌ഠേന പാസാക്കുകയായിരുന്നു ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന…

Read More

അഡ്മിനിസ്‌ട്രേറ്ററുടെ നിയമത്തെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ്; സഭയിൽ ദ്വീപിന് വേണ്ടി പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബി കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുമുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നത് പാവങ്ങളെ പീഡിപ്പിക്കാനാണ്. പ്രമേയത്തോട് പൂർണമായും യോജിക്കുന്നു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും സതീശൻ…

Read More

ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം; അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് നിയമസഭയിൽ പ്രമേയം

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന സംഘ്പരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തുകളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം കേന്ദ്രത്തിന്റെ താത്പര്യങ്ങൾ…

Read More

ഇന്ന് വിരമിക്കാനിരിക്കെ പോലീസ് അക്കാദമിയിലെ എസ് ഐ തൂങ്ങിമരിച്ച നിലയിൽ

  തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷ്‌കുമാറിനെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യപ്രശ്‌നങ്ങളാൽ സുരേഷ് കുമാർ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പോലീസ് നായകകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ്‌കുമാർ.

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം പതിനാറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയാണ് വർധിച്ചത്. ഡീസലിന് 4.23 രൂപയുടെ വർധനവുണ്ടായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 94.33 രൂപയായി. ഡീസലിന് 90.74 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി.

Read More

വയനാട്ടില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു

  കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 65കാരനാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.    

Read More