Headlines

കൊല്ലം ബൈപ്പാസിൽ ഇന്നുമുതൽ ടോൾ പിരിവ് ആരംഭിക്കും; ജോലിക്കെത്താൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി സ്വകാര്യ കമ്പനി

കൊല്ലം: കൊല്ലം ബൈപാസിൽ ഇന്നുമുതൽ ടോൾ പിരിവ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു. പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാരോടും ഇന്ന് രാവിലെ മുതൽ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവെച്ചത്.

Read More

അമിത് ഷാ ഉറപ്പു നൽകി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ല: അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ലക്ഷദ്വീപിൽ പുതിയ നടപടികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ചു അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ തോതിലുള്ള പ്രതിഷേധം ശക്തമാകുകയാണ്.ഈ അവസരത്തിൽ ദ്വീപ് നിവാസികളുടെ അഭിപ്രായം തേടാതെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ദ്വീപിലെ ബി.ജെ.പി ഭാരവാഹികള്‍ക്കൊപ്പം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി അമിത് ഷായെ സന്ദർശിച്ചിരുന്നു. ” ഇപ്പോഴത്തേത് കരട് വിജ്ഞാപനമാണ്. അതിലെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിജ്ഞാപനം അതേപടി നടപ്പാക്കില്ല. ലക്ഷദ്വീപിന്റെ പാരമ്ബര്യം സംരക്ഷിക്കുന്ന പരിഷ്‌കാരങ്ങളില്‍ ദ്വീപുകാരെ…

Read More

ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി ഡിജിപി; കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി

തിരുവനന്തപുരം: കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നിയമ നടപടി. തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ പാലിക്കാത്ത കടയുടമകൾ, സ്ഥാപന നടത്തിപ്പുകാർ, ഉപഭോക്താക്കൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ടവർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് വേണമെന്നും മറ്റുള്ളവർ സത്യവാങ്മൂലം…

Read More

ഓൺലൈൻ അധ്യയന വർഷം ഇന്ന് മുതൽ

    തിരുവനന്തപുരം:ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ച് വീണ്ടുമൊരു അധ്യയന വർഷത്തിന് ഇന്ന് തുടക്കം. പ്രവേശനം പൂർത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികൾ ഈ വർഷവും ഒന്നാം ക്ലാസിലെത്തുമെന്നാണ് കരുതുന്നത്. വെർച്വൽ പ്രവേശനോത്സവമാണ് ഇത്തവണ. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിലാണ് ഡിജിറ്റൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. കഴിഞ്ഞവർഷവും കോവിഡ് വ്യാപനംമൂലം ഓൺലൈൻ ക്ലാസുകളായിരുന്നു ആശ്രയം. വിക്ടേഴ്‌സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടർന്ന് യഥാർഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമേ അതത് സ്കൂളുകളിൽനിന്നുകൂടി ക്ലാസ്…

Read More

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി…

Read More

ചാല മാർക്കറ്റിലെ തീ അണച്ചു; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

  തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കട ഒരു രാജസ്ഥാൻ സ്വദേശിയുടേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളാണ്…

Read More

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:പ്രഭാത സായാഹ്ന സവാരിക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 9 വരെയും സാമൂഹിക അകലം പാലിച്ച് നടക്കാം. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലി ചെയ്യാം.തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവ വിൽക്കുന്ന കടകളില്‍ വിവാഹക്ഷണത്ത് കാണിച്ചാല്‍ മാത്രം അനുമതി. ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ…

Read More

ഇസ്രയേലിൽ മരിച്ച സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി നോർക്ക റൂട്ട്സ്

  തിരുവനന്തപുരം : ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് ഇന്‍ഷുറന്‍സ് തുക കൈമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് നോര്‍ക്ക റൂട്ട്‌സ് കൈമാറിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ…

Read More

പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ

  തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16 വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷാഫീസ് 15നകം അടയ്ക്കണം. പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9.40നാകും പരീക്ഷ ആരംഭിക്കുക. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തുമെന്നാണ് വിവരം.    

Read More

സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ്, 174 മരണം; 28,867 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂർ 558, കാസർഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More