Headlines

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം. പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ആറ് പോലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ച് പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും നിർദേശിച്ചു കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നിർദേശപ്രകാരമാണ് നടപടി. കസ്റ്റഡി മരണത്തെ തുടർന്നാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം പോലും പോലീസ് അട്ടിമറിച്ചതായും കമ്മീഷൻ നിരീക്ഷിച്ചിരുന്നു.

Read More

ചിറ്റയം ഗോപകുമാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

  നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല. തുടർന്ന് എതിരില്ലാതെ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തുവെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിക്കുകയായിരുന്നു അടൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്.

Read More

സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും, കസ്റ്റംസിന് അനുമതി ലഭിച്ചു

  സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കസ്റ്റംസിന്റെ അപേക്ഷയിൽ വിദേശകാര്യമന്ത്രാലയമാണ് ഇരുവരെയും പ്രതികളാക്കാനുള്ള അനുമതി നൽകിയത്. സ്വർണക്കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗൾഫിലേക്ക് കടന്നത്.

Read More

ഫസ്റ്റ് ബെല്ലടിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു; ഉത്സാഹം കുറയരുതെന്ന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി, പ്രതിസന്ധികളെ അവസരങ്ങളാക്കണമന്നും മുഖ്യമന്ത്രി

  പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും…

Read More

മൈജി ഷോറുമുകൾ ചൊവ്വ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും

  കേരളത്തിലുടനീളമുള്ള എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു. പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ ഷോറൂമുകളും പ്രവർത്തിക്കുക. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ഉപഭോക്താക്കൾക്ക് ഷോറൂം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ ക്ലാസുകളുള്ള വിദ്യാർഥികൾ, വർക്ക് ഫ്രം ഹോം ഉള്ളവർ, തുടങ്ങി പല മേഖലകളിലുള്ളവരും ഈ ലോക്ഡൗൺ കാലത്ത് ഉപകരണങ്ങളുടെ പർച്ചേസിങ്ങിനും സർവീസിനും റിപ്പയറിങ്ങിനുമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. മൈജി ഷോറുമുകൾ തുറന്നു പ്രവർത്തിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും….

Read More

സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും, കസ്റ്റംസിന് അനുമതി ലഭിച്ചു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കസ്റ്റംസിന്റെ അപേക്ഷയിൽ വിദേശകാര്യമന്ത്രാലയമാണ് ഇരുവരെയും പ്രതികളാക്കാനുള്ള അനുമതി നൽകിയത്. സ്വർണക്കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗൾഫിലേക്ക് കടന്നത്.

Read More

ആറ്റിങ്ങലിൽ യുവാവിനെ നടുറോഡിലിട്ട് കുത്തി വീഴ്ത്തിയ യുവതി അറസ്റ്റിൽ

  തിരുവനന്തപുരം ആറ്റിങ്ങലിൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പനവൂർ അജിത്ത് ഭവനിൽ ലക്ഷ്മി(26)യാണ് അറസ്റ്റിലായത്. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. ലക്ഷ്മിയുടെ ഭർത്താവും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ രണ്ടര വയസ്സുള്ള കുട്ടിയുമായി അജീഷ് രക്ഷപ്പെടുകയും ചെയ്തു. ഇയാൾ പോലീസ് കസ്റ്റഡിയിലായതായും റിപ്പോർട്ടുകളുണ്ട് വാളിക്കോട് ജനസവേന കേന്ദ്രത്തിലെ ജീവനക്കാരനാണ് നിധീഷ്. ഇയാളുമായി ലക്ഷ്മി സൗഹൃദത്തിലാകുകയായിരുന്നു….

Read More

കുഴൽപ്പണക്കേസിൽ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി; ഒബിസി മോർച്ച നേതാവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി

  കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ നേതാക്കൾക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പൽപ്പുവിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സുരേന്ദ്രൻ പറയുന്നത്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കൾക്കെതിരെ സമൂഹ മാധ്യമത്തിൽ റിഷി പൽപ്പു പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് റിഷി പൽപ്പു…

Read More

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

  അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയി. കടൽക്ഷോഭത്തിൽ തകർന്ന തീരമേഖലക്ക് അടിയന്തര സഹായമെന്ന ആവശ്യപ്പെട്ടാണ് പ്രമേയത്തിന് പി സി വിഷ്ണുനാഥ് നോട്ടീസ് നൽകിയത്. തീരദേശം ദുരിതത്തിലാണെന്നും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമായെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു പരമ്പരാഗത മാർഗങ്ങളിലൂടെ തീരമേഖലയെ ഇനി സംരക്ഷിക്കാനാകില്ല. ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം. കടൽഭിത്തികൾ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല പ്രശ്‌നം. കൊവിഡും കടൽക്ഷോഭവും ഒരുമിച്ച് വരുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ചെല്ലാനത്ത് പരാജയപ്പെട്ട ജിയോ…

Read More

തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ തമ്മിലുള്ള കത്തിക്കുത്ത്; നാല് ബിജെപിക്കാർ അറസ്റ്റിൽ

കുഴൽപ്പണത്തെ ചൊല്ലി തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത സംഭവത്തിൽ നാല് ബിജെപിക്കാർ അറസ്റ്റിൽ. സഫലേഷ്, സഹലേഷ്, സജിത്ത്, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. ഹിരൺ എന്നയാൾക്കാണ് കഴിഞ്ഞ ദിവസം കുത്തേറ്റത് കൊടകര കുഴപ്പണത്തെ ചൊല്ലിയായിരുന്നു തർക്കം. കേസിനെ ചൊല്ലി ബിജെപിയിൽ തമ്മിലടി തുടരുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുപിടണമെന്ന് ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൾപ്പു ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ഭീഷണിപ്പെടുത്തിയതായി…

Read More