Headlines

തോൽവിക്ക് കാരണം അമിത ആത്മവിശ്വാസം: നേതൃമാറ്റം നിർദേശിച്ച് അശോക് ചവാൻ സമിതി റിപ്പോർട്ട്

  നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നാണംകെട്ട തോൽവി പരിശോധിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. നേതൃമാറ്റം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കെപിസിസി പ്രസിഡന്റ് കസേരയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ഇറങ്ങിപ്പോകേണ്ടി വരും. കെപിസിസി ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് റിപ്പോർട്ട് കൈമാറിയത്. ഇത് ഹൈക്കമാൻഡ് പരിശോധിക്കും. റിപ്പോർട്ടിൽ ആരെയും പേരെടുത്ത് വിമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എംഎൽഎമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം പ്രതികരണം തേടിയാണ്…

Read More

പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്തുന്നുവെന്ന് ആരോഗ്യമന്ത്രി; മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് പ്രതിപക്ഷം

നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം. പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നുവെന്ന മന്ത്രിയുടെ പരാമർശത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത് എം കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സംഭവം. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേതെന്ന് വീണ ജോർജ് പറഞ്ഞു. നോട്ടീസിൽ പറയുന്ന കാര്യങ്ങൾ വാസ്തവമല്ല. സംസ്ഥാനത്തിന്റെ ചികിത്സാ സൗകര്യം വർധിപ്പിച്ച് രണ്ടാംതരംഗത്തെ നേരിടാനാണ് സർക്കാർ ശ്രമിച്ചത്. ഇത് വലിയ തോതിൽ വിജയം കണ്ടു മരണകാരണം നിശ്ചയിക്കേണ്ടത് ഡോക്ടർമാരാണെന്നും…

Read More

കാലവർഷം നാളെയെത്തും; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാത്തതിനെ തുടർന്നാണ് കാലവർഷം വൈകിയത്. മെയ് 31ന് കാലവർഷമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ വർഷം ശരാശരിയിലും കുറവ് മഴയാകും ലഭിക്കുകയെന്നാണ് പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

Read More

പാലക്കാട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

  പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു. കല്ലടിക്കോട് സ്വദേശി ജിബിനാണ് കൊല്ലപ്പെട്ടത്. പിതാവ് ചാക്കോച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിന് ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Read More

കൊടകര കുഴൽപ്പണ കേസ്: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണ കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ എത്തിച്ചേരാൻ അനീഷ് കുമാറിന് നിർദേശം നൽകിയിട്ടുണ്ട്. കുഴൽപ്പണവുമായി എത്തിയ ധർമരാജനും സംഘത്തിനും ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പണമെത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ധർമരാജൻ മൊഴി നൽകിയിരുന്നു. ധർമരാജന് മുറിയെടുത്ത് കൊടുത്തത് തങ്ങളാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറി സതീഷും പോലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം…

Read More

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു; അപകടം പുലർച്ചെ മൂന്ന് മണിയോടെ

  ആലപ്പുഴ കന്നിട്ട ജെട്ടിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു ആദ്യം ഒരു ഹൗസ് ബോട്ടിൽ തീ പിടിക്കുകയും വൈകാതെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു.

Read More

വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; കേരള നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

  എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യമന്ത്രി വീണ ജോർജാണ് പ്രമേയം അവതരിപ്പിക്കുക. കൊവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ വാക്‌സിൻ കേന്ദ്രസർക്കാർ സമയബന്ധിതവും സൗജന്യവുമായി ലഭ്യമാക്കണമെന്ന് പ്രമേയം ആവശ്യപ്പെടും സാർവത്രികമായ വാക്‌സിനേഷനാണ് കൊവിഡിനെ ചെറുക്കാൻ നല്ല മാർഗം. എല്ലാ ജനവിഭാഗങ്ങൾക്കും വാക്‌സിൻ ലഭ്യമാകണമെങ്കിൽ സൗജന്യവും സാർവത്രികവുമായി നൽകാൻ കഴിയണം. വാക്‌സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കിയാൽ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ലാഭം ചെറുതായിരിക്കില്ലെന്നും പ്രമേയത്തിൽ കേരളം മോദി സർക്കാരിനെ ചൂണ്ടിക്കാട്ടും.

Read More

കലത്തിൽ കുടുങ്ങിയ ആറുവയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

  കൊല്ലം:കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ദർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥി അൻസീറ(6)യാണ് കലത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. രക്ഷാകർത്താക്കൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അൻസീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ തുണിയലക്കുന്ന അലൂമിനിയം കലത്തിൽ അനങ്ങാൻ പോലുമാകാതെ കുടുങ്ങി. കുട്ടികളുടെ നിലവിളികേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഹനത്തിൽ കലത്തോടുകൂടി കുട്ടിയെ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ…

Read More

ലോക്ക് ഡൗൺ നിയന്ത്രണം തുടരുമോ: മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് തുടർ തീരുമാനം എന്താകണമെന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് സ്ഥിതിയും യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്നാണ് അഭിപ്രായം. അതേസമയം ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കേണ്ടതില്ലെന്നും സർക്കാർ കരുതുന്നു ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതമായ 80:20 ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ അപ്പീൽ പോകണമോയെന്ന കാര്യത്തിൽ നിയമവകുപ്പിനോട് വിശദമായ പരിശോധനക്ക് നിർദേശിച്ചേക്കും. സർക്കാർ തീരുമാനമാകും ഇതിൽ നിർണായകമാകുക.

Read More

പ്ലസ് വൺ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബർ 6മുതൽ 16 വരെ: ടൈം ടേബിൾ പുറത്തിറങ്ങി

  ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2021 സെപ്റ്റംബർ 6ന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുക. ജൂൺ 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19ആണ്. ഒന്നാം വർഷ പരീക്ഷയ്ക്ക് 20 രൂപയോടൊപ്പം ദിവസം 5 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി ജൂൺ 23 ആണ്. 600 രൂപ സൂപ്പർ…

Read More